തിരുവനന്തപുരം : ഇന്നലെ സംസ്ഥാനത്ത് 37,290 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി 26.77 ശതമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലുണ്ടായ നേരിയ വ്യത്യാസം ആശ്വാസകരമാണ്. 143 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 79 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 34,256 പേർ സമ്പർക്കരോഗികളാണ്. ഇന്നലെ 32,978 പേർ രോഗമുക്തി നേടി. ചികിത്സയിലുള്ളവർ 4,23,957. ആകെ മരണം 5958.
മലപ്പുറം ജില്ലയിൽ ഇന്നലെ 4774 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂർ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂർ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസർകോട് 963, വയനാട് 892 എന്നിങ്ങനെയാണ് സ്ഥിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |