SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.43 PM IST

ക​ന​ത്ത​ ​ന​ഷ്ടം​:​ ​സി.​പി.​എം

kr-gouri-amma

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​ആ​ർ.​ ​ഗൗ​രി​അ​മ്മ​യു​ടെ​ ​നി​ര്യാ​ണം​ ​കേ​ര​ള​ത്തി​ലെ​ ​പു​രോ​ഗ​മ​ന​ ​പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​ക​ന​ത്ത​ ​ന​ഷ്ട​മാ​ണെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​പ്ര​സ്താ​വി​ച്ചു.​ ​കേ​ര​ള​ത്തി​ലെ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​യു​ടെ​ ​വ​ള​ർ​ച്ച​യി​ൽ​ ​നി​ർ​ണാ​യ​ക​ ​പ​ങ്കു​വ​ഹി​ച്ച​ ​ആ​ദ്യ​കാ​ല​ ​നേ​താ​ക്ക​ന്മാ​ർ​ക്കൊ​പ്പം​ ​സ്ഥാ​ന​മു​ള്ള​ ​വ​നി​ത​യാ​ണ്.

 ക​രു​ത്തു​റ്റ​ ​സാ​ന്നി​ദ്ധ്യം​:​ ​രാ​ഹു​ൽ​ ​ഗാ​ന്ധി

​കെ.​ആ​ർ.​ഗൗ​രി​അ​മ്മ​യു​ടെ​ ​നി​ര്യാ​ണ​ത്തി​ൽ​ ​അ​നു​ശോ​ച​ന​മ​റി​യി​ച്ച് ​രാ​ഹു​ൽ​ ​ഗാ​ന്ധി.​ ​'​കെ.​ആ​ർ.​ ​ഗൗ​രി​അ​മ്മ​ജി​യു​ടെ​ ​കു​ടും​ബ​ത്തെ​ ​അ​നു​ശോ​ച​നം​ ​അ​റി​യി​ക്കു​ന്നു.​ ​കേ​ര​ള​ ​രാ​ഷ്ട്രീ​യ​ത്തി​ലെ​ ​ക​രു​ത്തു​റ്റ​ ​സാ​ന്നി​ദ്ധ്യ​മെ​ന്ന​ ​നി​ല​യി​ൽ​ ​നി​ര​വ​ധി​ ​പേ​ർ​ക്ക് ​പ്ര​ചോ​ദ​ന​മാ​ണ് ​ഗൗ​രി​അ​മ്മ.​ ​അ​വ​രു​ടെ​ ​മ​ഹ​ത്താ​യ​ ​ജീ​വി​ത​യാ​ത്ര​യ്ക്ക് ​വി​ട​'​-​ ​രാ​ഹു​ൽ​ ​ട്വീ​റ്റ് ​ചെ​യ്തു.

 കേരള രാഷ്ട്രീയത്തിലെ തേജസ്: കടകംപള്ളി സുരേന്ദ്രൻ

ഗൗരിഅമ്മ കേരള രാഷ്ട്രീയത്തിലെ തേജസ്‌ ആയിരുന്നു. പുതുകേരള സൃഷ്ടിക്ക് സഹായകരമായ കാർഷിക-ഭൂപരിഷ്കരണ നിയമങ്ങൾ ഉൾപ്പെടെ കമ്മ്യൂണിസ്റ്റ് പാർട്ടി നടപ്പിലാക്കിയ ഒരുപാട് സുവർണ നിയമങ്ങളുടെ നിർമ്മാണത്തിൽ വലിയ പങ്ക് വഹിക്കാൻ ഗൗരിഅമ്മക്ക് കഴിഞ്ഞു.

 ഇതിഹാസ തുല്യ ജീവിതം: രമേശ് ചെന്നിത്തല

ചരിത്രം സൃഷ്ടിക്കുകയും സ്വയം ചരിത്രമാവുകയും ചെയ്ത അപൂർവ്വം വ്യക്തികളിൽ ഒരാളായിരുന്നു കെ.ആർ. ഗൗരിയമ്മ. ജീവിതം തന്നെ മഹാസമരമാക്കി മാറ്റുകയും ത്യാഗോജ്വലവും, സംഘർഷഭരിതവുമായ പാതകളിലൂടെ നടന്നുകയറി കേരളത്തിന്റെ സമുന്നത ജനകീയ നേതാക്കളിൽ ഒരാളുകയും മാറുകയും ചെയ്തു.

 കേരള രാഷ്ട്രീയത്തിലെ പെൺകരുത്ത്: കെ.സുരേന്ദ്രൻ

വിദ്യാർത്ഥിയായിരിക്കുമ്പോഴേ ജനസേവന രംഗത്തേക്ക് ഇറങ്ങിയ കെ.ആർ ഗൗരിഅമ്മ കേരള രാഷ്ട്രീയത്തിലെ പെൺകരുത്തായിരുന്നു. യഥാർത്ഥ പോരാളിയായിരുന്ന അവർ ജീവിതം മുഴുവൻ സമരമാക്കി മാറ്റി.

 കനൽ വഴികൾ താണ്ടിയ നേതാവ്: മുല്ലപ്പള്ളി രാമചന്ദ്രൻ

രാഷ്ട്രീയത്തിൽ കനൽ വഴികൾ താണ്ടി ജനമനസ് കീഴടക്കിയ നേതാവാണ് കെ.ആർ.ഗൗരിഅമ്മ. നിലപാടുകളിലെ ദൃഢത ഗൗരിയമ്മയെ എന്നും വ്യത്യസ്തയാക്കി. കേരള രാഷ്ട്രീയത്തിൽ ജ്വലിച്ച് നിന്ന പ്രഗത്ഭ വ്യക്തിത്വത്തിനാണ് തിരശീലവീണത്.

 കേരള സമൂഹത്തിന് തീരാനഷ്ടം: ഉമ്മൻചാണ്ടി

കെ.ആർ. ഗൗരിഅമ്മയുടെ വിയോഗം കേരള സമൂഹത്തിന് തീരാനഷ്ടമാണ്. സ്ത്രീശാക്തീകരണത്തിനും സമൂഹിക പരിഷ്‌കരണങ്ങൾക്കും അവർ നൽകിയ സംഭാവന വളരെ വലുതാണ്.

 ഐതിഹാസിക സമര നായിക: പി.കെ. കുഞ്ഞാലിക്കുട്ടി

ത്യാഗങ്ങൾ ഒരുപാടനുഭവിച്ചും പീഡനം ഏറെ സഹിച്ചും ശക്തമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഗൗരിഅമ്മയുടെ ജീവിതം ഇതിഹാസതുല്യമാണ്. പിന്നാക്ക ജനവിഭാഗത്തിന്റെ ജീവിത സാഹചര്യത്തിൽ ഏറെ മാറ്റം വരുത്താൻ തന്റെ ജീവിതവും കർമ്മമണ്ഡലവും ഉഴിഞ്ഞുവച്ച ധീര വനിതയായിരുന്നു അവർ.


 കേരള ചരിത്രത്തിനൊപ്പം ചേർത്ത് വായിക്കേണ്ട വ്യക്തി : കേന്ദ്രമന്ത്രി വി. മുരളീധരൻ

കേരള ചരിത്രത്തിനൊപ്പം ചേർത്ത് വായിക്കേണ്ട പേരാണ് കെ. ആർ.ഗൗരിഅമ്മയുടേത്. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടി രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുകയും കഴിവും പ്രയത്നവും കൊണ്ട് അനിഷേധ്യയായ നേതാവായി ഉയർന്നു വരികയും ചെയ്തു.

 വി​ല​പ്പെ​ട്ട​ ​സം​ഭാ​വ​ന​ക​ൾ​ ​ന​ൽ​കി​യ​ ​വ​നി​ത​:​ ​കാ​നം

വി​പ്ല​വ​ ​കേ​ര​ള​ത്തി​ന് ​വി​ല​പ്പെ​ട്ട​ ​സം​ഭാ​വ​ന​ക​ൾ​ ​ന​ൽ​കി​യ​ ​വ​നി​ത​യാ​യി​രു​ന്നു​ ​ഗൗ​രി​അ​മ്മ​യെ​ന്ന് ​സി.​പി.​ഐ​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ​ ​അ​നു​സ്മ​രി​ച്ചു.​ ​ഭ​ര​ണ​ ​രം​ഗ​ത്ത് ​അ​വ​ർ​ ​ന​ൽ​കി​യ​ ​സം​ഭാ​വ​ന​ക​ൾ​ ​ഒ​രി​ക്ക​ലും​ ​വി​സ്മ​രി​ക്കാ​നാ​വി​ല്ല.

 കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകം: കെ.കെ. ശൈലജ

കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ് ഗൗരിഅമ്മ. കുഞ്ഞുനാൾ മുതൽ ഗൗരിയുടെ വീരകഥകൾ വല്യമ്മ പറയാറുണ്ടായിരുന്നു. പൊലീസും ജന്മി ഗുണ്ടകളും ചേർന്ന് നടത്തിയ ഭീകരമായ ആക്രമണങ്ങൾക്കൊന്നും ആ ധീര വനിതയെ തളർത്താൻ കഴിഞ്ഞില്ല. താൻ വിശ്വസിച്ച പ്രത്യയശാസ്ത്രം അധഃസ്ഥിതരുടെ വിമോചനത്തിന് കാരണമാകുമെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാൻ ഗൗരിഅമ്മയ്ക്ക് കഴിഞ്ഞു.

 അസ്തമിച്ചത് വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം: കോടിയേരി ബാലകൃഷ്ണൻ

കെ.ആർ. ഗൗരിഅമ്മയുടെ വിയോഗത്തിലൂടെ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രമാണ് അസ്തമിച്ചിരിക്കുന്നത്. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പങ്കുവഹിച്ചു.കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഗൗരിഅമ്മയുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്.

 ഗൗരിഅമ്മ കേരള ചരിത്രത്തിന്റെ ഭാഗം: വി.എസ്
ഗൗരിഅമ്മയുടെ നിര്യാണവാർത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിഅമ്മ ചരിത്രത്തിന്റെ ഭാഗമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KR GOURIAMMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.