കൊവിഡ് 3927 ടി.പി.ആർ 27. 28 % രോഗമുക്തർ 4890
കോഴിക്കോട്: സമ്പൂർണ അടച്ചിടൽ മൂന്നാം നാൾ കടക്കുമ്പോഴും ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ പ്രകടമായ കുറവില്ല. ഇന്നലെ 3,927 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴി 3,842 പേർക്കാണ് രോഗബാധ. 27.28 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇതിൽ നേരിയ കുറവുണ്ടായെന്നതു മാത്രമാണ് ആശ്വാസം.
കഴിഞ്ഞ ദിവസം 2522 പേർക്കായിരുന്നു വൈറസ് ബാധ. ടി.പി.ആർ 28.15 ശതമാനവും. ഞായറാഴ്ച പരിശോധനയുടെ എണ്ണം കുറവായിരുന്നുവെന്നതാണ് രോഗികളുടെ എണ്ണവും കുറയാനിടയാക്കിയത്. ഇന്നലെ 15204 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിൽ ഞായറാഴ്ച പരിശോധിച്ചത് 9567പേരുടെ സാമ്പിൾ മാത്രം.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ആറ് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടും. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ നാല് പേർക്ക് പോസിറ്റീവായി. 81 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 4,890 പേർ കൂടി രോഗമുക്തി നേടി. ഇപ്പോൾ
രോഗബാധിതരായി 48,252 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 24, അത്തോളി 4, ചക്കിട്ടപ്പാറ 1, ചെക്യാട് 3, എടച്ചേരി 2, ഫറോക്ക് 11, കടലുണ്ടി 7, കൂരാച്ചുണ്ട് 1, കുന്നുമ്മൽ 3, കുരുവട്ടൂർ 1, നാദാപുരം 3, ഒളവണ്ണ 6, പേരാമ്പ്ര 1, പെരുമണ്ണ 3, പുറമേരി 6, തൂണേരി 2, ഉള്ള്യേരി 1, ഉണ്ണികുളം 1, വാണിമേൽ 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 1454, അരിക്കുളം 10, അത്തോളി 46, ആയഞ്ചേരി 18, അഴിയൂർ 7, ബാലുശ്ശേരി 20, ചക്കിട്ടപ്പാറ 22, ചങ്ങരോത്ത് 7, ചാത്തമംഗലം 60, ചെക്കിയാട് 19, ചേളന്നൂർ 30, ചേമഞ്ചേരി 51, ചെങ്ങോട്ട്കാവ് 34, ചെറുവണ്ണൂർ 27, ചോറോട് 18, എടച്ചേരി 55, ഏറാമല 40, ഫറോക്ക് 90, കടലുണ്ടി 30, കക്കോടി 27, കാക്കൂർ 20, കാരശ്ശേരി 63, കട്ടിപ്പാറ 12, കാവിലുംപാറ 22, കായക്കൊടി 4, കായണ്ണ 2, കീഴരിയൂർ 7, കിഴക്കോത്ത് 7, കോടഞ്ചേരി 38, കൊടിയത്തൂർ 63, കൊടുവള്ളി 26, കൊയിലാണ്ടി 37, കുടരഞ്ഞി 28, കൂരാച്ചുണ്ട് 2, കൂത്താളി 14, കോട്ടൂർ 37, കുന്ദമംഗലം 99, കുന്നുമ്മൽ 33, കുരുവട്ടൂർ 22, കുറ്റ്യാടി 20, മടവൂർ 10, മണിയൂർ 29, മരുതോങ്കര 4, മാവൂർ 28, മേപ്പയ്യൂർ 23, മൂടാടി 28, മുക്കം 35, നാദാപുരം 40, നടുവണ്ണൂർ 45, നന്മണ്ട 12, നരിക്കുനി 40, നരിപ്പറ്റ 29, നൊച്ചാട് 46, ഒളവണ്ണ 49, ഓമശ്ശേരി 58, ഒഞ്ചിയം 31, പനങ്ങാട് 18, പയ്യോളി 46, പേരാമ്പ്ര 54, പെരുമണ്ണ 22, പെരുവയൽ 36, പുറമേരി 15, പുതുപ്പാടി 23, രാമനാട്ടുകര 23, തലക്കുളത്തൂർ 17, താമരശ്ശേരി 24, തിക്കോടി 37, തിരുവള്ളൂർ 31, തിരുവമ്പാടി 30, തൂണേരി 45, തുറയൂർ 3, ഉള്ള്യേരി 13, ഉണ്ണികുളം 98, വടകര 63, വളയം 54, വാണിമേൽ 12, വേളം 17, വില്യാപ്പള്ളി 37.
1,29,285 പേർ നിരീക്ഷണത്തിൽ
ജില്ലയിൽ പുതുതായി വന്ന 5385 പേർ ഉൾപ്പെടെ 1,29,285 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 4,25,950 പേർ നിരീക്ഷണം പൂർത്തിയാക്കി. രോഗലക്ഷണങ്ങളോടെ പുതുതായി വന്ന 415 പേർ ഉൾപ്പെടെ 3308 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ് . പുതുതായി വന്ന 329 പേർ ഉൾപ്പെടെ ആകെ 1304 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 1,62,970 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |