കൊല്ലം: ക്രിമിനൽ കേസ് പ്രതിയെ കാപ്പാ നിയമപ്രകാരം ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം ചൂനാട്ട് വീട്ടിൽ കാക്ക ഷാൻ എന്നുവിളിക്കുന്ന ഷാനാണ് (22) പിടിയിലായത്. ഓച്ചിറയിലെ ബാർ ആക്രമണം, ക്ലാപ്പന സ്വദേശിയെ വാഹനം തടഞ്ഞുനിറുത്തി മാരകമായി പരിക്കേൽപ്പിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി എ.സി.പി സജീവ്, ഓച്ചിറ എസ്.എച്ച.ഒ ആർ. പ്രകാശ്, സി.പി.ഒമാരായ സജിമോൻ, രഞ്ജിത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |