തിരുവനന്തപുരം: നഗരസഭയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നഗരവാസികളുടെ പൂർണ പിന്തുണ വേണമെന്ന് മേയർ ആര്യാരാജേന്ദ്രൻ അഭ്യർത്ഥിച്ചു. പി.പി.ഇ കിറ്റ്, എൻ 95 മാസ്ക്, ഫെയ്സ് ഷീൽഡ്, പാരസെറ്റാമോൾ, സർജിക്കൽ മാസ്ക്, മൈക്രോപോർ 2 ഇഞ്ച്, ഹൈഡ്രോകോർട്ടിസോൾ ഇഞ്ചക്ഷൻ എന്നിവ അടിയന്തരമായി നഗരസഭയുടെ കൺട്രോൾ റൂമിലേക്ക് നൽകാൻ സ്ഥാപനങ്ങളും സംഘടനകളും സന്നദ്ധമാകണമെന്നും മേയർ അറിയിച്ചു.
അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ നഗരസഭ പുനരധിവസിപ്പിച്ച യാചകർക്ക് ഇന്നലെ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി. നഗരത്തിൽ അലഞ്ഞുതിരിയുന്ന മുഴുവൻപേരെയും പുനരധിവസിപ്പിക്കുമെന്ന് മേയർ അറിയിച്ചു. കൊവിഡ് രോഗികളെ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായുള്ള ജിയോടാഗിംഗ് വോളന്റിയർമാരുടെ സഹായത്തോടെ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |