ടൂറിൻ: കരാർ കാലാവധി അവസാനിക്കുന്ന ഈ സീസൺ അവസാനത്തോടെ യുവന്റസ് വിടുമെന്നും നല്ല ഓഫർകിട്ടുന്ന പുതിയ ക്ലബിൽ ചേരാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇതിഹാസ ഗോൾ കീപ്പർ ജിയാൻല്യൂജി ബുഫൺ. എന്റെ ഭാവി വ്യക്തമാണ്. ഈ സീസണോടെ ദൈർഘ്യമേറിയതും ഏറെ മനോഹരമായതുമായ എന്റെ യുവന്റസ് കരിയറിന് തിരശ്ശീല വീഴും.
വിരമിക്കുമോ അതോ എന്നെ പ്രചോദിപ്പിക്കുന്ന മറ്റേതെങ്കിലും പ്രോജക്ടിന്റെ ഭാഗമാകുമോയെന്ന് തീരുമാനിച്ചിട്ടില്ല. 43കാരനായ ബുഫൺ പറഞ്ഞു.ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായി വാഴ്ത്തപ്പെടുന്ന ബുഫൺ 2001ലാണ് പാർമയിൽ നിന്ന് യുവന്റസിലെത്തുന്നത്. 2018വരെ ടീമിന്റെ ഒന്നാം നമ്പർ ഗോളിയായി അദ്ദേഹം തുടർന്നു. 2019ൽ പി.എസ്.ജിയിലേക്ക് മാറുകയും ഒരു സീസണിന് ശേഷം യുവന്റസിലേക്ക് തിരിച്ചെത്തുകയുമായിരുന്നു.19ന് നടക്കുന്ന അത്ലാന്റയുമായുള്ള കോപ്പ ഇറ്റാലിയ ഫൈനൽ യുവെയുടെ ജേഴ്സിയിൽ ബുഫൺന്റെ വിടവാങ്ങൽ മത്സരമായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |