കുവൈറ്റ്: ഉച്ചസമയത്ത് പുറത്ത് ജോലി ചെയ്യുന്നതിന് കുവൈറ്റിൽ വിലക്ക്. ജൂൺ ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ മൂന്ന് മാസത്തേക്കാണ് വിലക്ക്. എല്ലാ വർഷവും ഈ സമയത്ത് വിലക്ക് ഏർപ്പെടുത്താറുണ്ട്. ഈ മൂന്ന് മാസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ലെന്നാണ് നിയമം.
കുവൈറ്റിൽ ചൂട് കൂടുന്ന മാസങ്ങൾ ആയതിനാൽ. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലാതിനാൽ കരുതൽ നടപടിയായാണ് നിയമം.നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ആറിയിച്ചു. ഇതിനായി മന്ത്രാലയത്തിലെ പ്രത്യേക സംഘങ്ങൾ പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |