SignIn
Kerala Kaumudi Online
Saturday, 12 June 2021 11.48 PM IST

കൊവിഡ് ഇന്ത്യൻ വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന, ആദ്യത്തേതിനെക്കാൾ ഏറെ അപകടം നിറഞ്ഞതെന്ന് വിലയിരുത്തൽ

covid-variant

ന്യൂഡൽഹി: കൊവിഡ് ഇന്ത്യൻ വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഇക്കഴിഞ്ഞ ഒക്‌ടോബറിലാണ് ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.. B.1.617 എന്നാണ് ലോകാരോഗ്യ സംഘടന ഇതിന് പേര് നൽകിയിരിക്കുന്നത്..

ഇന്ത്യ കഴിഞ്ഞാൽ ബ്രിട്ടനിലാണ് B.1.617 എറ്റവും കൂടുതലായി കാണപ്പെടുന്നത്. കൊവിഡിന്റെ ഇന്ത്യൻ വകഭേദത്തെ ആഗോള ഉത്‌കണ്‌ഠ എന്നാണ് ഡബ്ല്യു എച്ച് ഒ വിശേഷിപ്പിച്ചത്. ഇന്ത്യയ‌്ക്ക് പുറമെ ബ്രിട്ടൺ, ബ്രസീൽ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് വിഭിന്നങ്ങളായ കൊറോണ വൈറസ് സാന്നിദ്ധ്യങ്ങൾ കണ്ടെത്തിയത്.

ആദ്യത്തേതിനെക്കാൾ ഏറെ അപകടം നിറഞ്ഞതാണ് ഇവ എന്നാണ് ഡബ്ല്യു എച്ച് ഒ വ്യക്തമാക്കുന്നത്. വ്യാപകമായി രോഗം പരത്തുന്നതിനും, വാക്‌സിനുകളെ വരെ അതിജീവിക്കുന്നതിനും ഇവയ‌്ക്ക് കഴിഞ്ഞേക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, COVID INDIAN VARIANT, WHO, CORONA VIRUS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.