വീണ്ടും കൊവിഡ് പേടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. സൂക്ഷിച്ചാൽ കൊവിഡ് ബാധയിൽ നിന്നും മാറി നിൽക്കാം. മാസ്ക്ക് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ ഓർക്കാം.
എങ്ങനെ ആണ് മാസ്ക് ധരിക്കേണ്ടത്?
l ആദ്യം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ നന്നായി വൃത്തിയാക്കുക.
l മാസ്ക് കേടില്ലെന്ന് ഉറപ്പു വരുത്തുക.
l കളറുള്ള ഭാഗം വെളിയിൽ വരത്തക്ക വിധം കെട്ടുക.
l ഉപയോഗിക്കുമ്പോൾ മാസ്കിന്റെ വെളിയിലുള്ള പ്ലീറ്റുകൾ താഴത്തേക്കു അഭിമുഖീകരിക്കുന്ന തരത്തിലാവണം.
l മുകളിലെ നൂലുകൾ ചെവിയുടെ മുകളിൽ കൂടി മൂക്ക് മൂടുന്ന വിധം തലയുടെ പിന്നിൽ കെട്ടുക.
l താഴത്തെ വള്ളികൾ ചെവിയുടെ താഴെക്കൂടി കഴുത്തിന് പുറകിൽ കെട്ടുക.
l മൂക്കിന് ചേർത്ത് വയ്ക്കുക.
l താടിക്ക് അടിഭാഗത്തു വരെ മാസ്ക് എത്തണം.
l കവിളുകളുടെ ഇരു വശങ്ങളും വായു കയറാത്ത വിധം കെട്ടുക.
l അഴിക്കുമ്പോൾ ആദ്യം അടിയിലുള്ള വള്ളികൾ അഴിക്കുക പിന്നീട് മുകളിലത്തെ വള്ളികൾ അഴിക്കുക.
l ശരീരത്തിലോ, കൈകളിലോ എങ്ങും മാസ്ക് സ്പർശിക്കാതെ വിധം വള്ളികളിൽ പിടിച്ചു മാത്രം അഴിക്കുക.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ
l കെട്ടിയിരിക്കുന്ന മാസ്ക് മൂക്കിന് താഴെയോ കഴുത്തിനു താഴെയോ കെട്ടാതെ ശ്രദ്ധിക്കുക.
l മാസ്ക്ക് ധരിച്ചിരിക്കുമ്പോൾ വെളിയിലുള്ള തൊടാതെ ശ്രദ്ധിക്കുക.
l മാസ്ക്ക് മാറ്റുമ്പോൾ മൂക്ക്, വായ്, കണ്ണുകൾ എന്നിവ കൈകൊണ്ടു തൊടാതെ ശ്രദ്ധിക്കുക.
l അറിയാതെ മാസ്കിന്റെ വെളി ഭാഗം സ്പർശിക്കുകയാണെങ്കിൽ , കൈകൾ ഉടൻ തന്നെ വൃത്തിയാക്കുക.
l വൃത്തികേടായെന്നു തോന്നിയാൽ ഉടൻ തന്നെ മാസ്ക്ക് മാറ്റുക.
മാസ്ക്ക് ധരിച്ചിരിക്കുമ്പോൾ ശ്വാസം മുട്ട് അനുഭവപ്പെട്ടാൽ എന്ത് ചെയ്യണം?
l തുണിമാസ്ക്ക് ധരിച്ചുകഴിഞ്ഞാൽ ചെറിയ ശ്വാസംമുട്ടനുഭവപ്പടാം.
l പക്ഷേ ഇത് മാസ്ക്ക് മാറ്റാനുള്ള കാരണമല്ല.
l ശ്വാസംമുട്ട് അധികമാവുകയാണെങ്കിൽ, തിരക്കില്ലാത്ത സ്ഥലത്തു നിന്ന് മാസ്ക്ക് അഴിച്ചുമാറ്റുക.
l എന്നിട്ടും ശ്വാസം മുട്ടനുഭവപ്പെടുന്നുണ്ടെങ്കിൽ, മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നറിയാൻ ചികിത്സകനെ സമീപിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |