SignIn
Kerala Kaumudi Online
Thursday, 25 April 2024 9.45 AM IST

കൊവിഡ് ബാധിച്ചോ?, വിളിക്കൂ 9188525941 ഡോക്ടർ വീട്ടിലെത്തും, നയാ പൈസ മുടക്കില്ല!

mar-sleeva

പാലാ: നിങ്ങളോ നിങ്ങളുടെ വീട്ടിൽ ആരെങ്കിലുമോ കൊവിഡ് രോഗിയണോ....? വീട്ടിൽ വിശ്രമത്തിലണോ...? സൂപ്പർ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ മാർസ്ലീവാ മെഡിസിറ്റിയിൽ നിന്ന് ഡോക്ടറും സംഘവും നിങ്ങളുടെ വീട്ടിലെത്തി പരിശോധിക്കും; നയാ പൈസ മുടക്കില്ലാതെ !

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം: 9188525941 ഫോൺമ്പരിലേക്ക് വിളിക്കുക, നിങ്ങളുടെ പേരും വീട്ടു പേരും സ്ഥലവും പറയുക. ഡോക്ടറും സംഘവും വീട്ടിലെത്തും; പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ !

പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ പൊതുജന കാരുണ്യ സേവന പദ്ധതി പ്രകാരം രൂപീകരിച്ച 'കൊവിഡ് ഫൈറ്റേഴ്‌സിന്റെ ' സേവനം പരിപൂർണ്ണമായും സൗജന്യമാണ്. 'കാരുണ്യവും ചികിത്സയും നൽകി ഡോക്ടർമാർ സാധാരണക്കാരുടെ വീടുകളിലേക്ക് ' എന്ന നൂതന ആശയം ഞങ്ങളുടെ സേവനത്തിന്റെ മുഖമുദ്രയാണ്. നിലവിൽ കൊവിഡ് രോഗികൾക്കാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. തുടർന്ന് മറ്റ് രോഗീ പരിചരണങ്ങൾക്കും ഈ സേവന പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ' മാർസ്ലീവാ മെഡിസിറ്റി ഡയറക്ടർ (ബ്രാൻഡിംഗ് ആന്റ് ഹെൽത്ത് കെയർ പ്രമോഷൻസ്) റവ. ഡോ. ജോർജ് വേളൂപ്പറമ്പിൽ പറഞ്ഞു. ഫാ. ജോർജിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൊവിഡ് ഫൈറ്റേഴ്‌സിന്റെ പ്രവർത്തനം.

മെഡിസിറ്റിയിലെ ഫാമിലി മെഡിസിൻ ആന്റ് ഹോം കെയർ ഡിപ്പാർട്ട്‌മെന്റിലെ വിദഗ്ധ ചികിത്സകരായ ഡോ. ആൻ ടോമിനാ തോമസ്, ഡോ. ജസ് വിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് വീടുകളിലെത്തുന്നത്. രോഗികളുടെ ഓക്‌സിജൻ ലവൽ, ഷുഗർ, പ്രഷർ എന്നിവ പരിശോധിക്കുന്ന സംഘം വേണ്ട ചികിത്സാ മാർഗ നിർദ്ദേശങ്ങളും കൗൺസിലിംഗും നൽകും.' കഴിഞ്ഞ 7ാം തീയതിയാണ് രണ്ടു ടീമുകളായി തിരിഞ്ഞ് വീടുകളിലെത്തിയുള്ള സേവനം ആരംഭിച്ചത്. നാനാജാതി മതസ്ഥരായ അറുപതോളം കൊവിഡ് രോഗികളെ പരിശോധിച്ചു. ഇതിൽ ഭൂരിപക്ഷവും പാവപ്പെട്ട കുടുംബത്തിൽപ്പെട്ടവരാണ്. രോഗത്തെക്കുറിച്ചുള്ള അകാരണമായ ഭീതി മൂലം ഉറക്കം നഷ്ടപ്പെട്ട പലരെയും , അവരുടെ പേടി മാറ്റി തികഞ്ഞ ആശ്വാസത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു എന്നുള്ളത് ദൈവാനുഗ്രഹമായി കരുതുകയാണ് ' ഡോ. ആൻ ടോമിനാ തോമസ് പറഞ്ഞു. ആവശ്യമായ രോഗികൾക്ക് പാരസെറ്റമോൾ, കഫ് സിറപ്പുകൾ തുടങ്ങിയവ സൗജന്യമായും നൽകുന്നുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MAR SLEEVA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.