SignIn
Kerala Kaumudi Online
Thursday, 28 March 2024 6.57 PM IST

അറബിക്കടലിൽ ന്യൂനമർദ്ദം,​ സംസ്ഥാനത്ത് ശക്തമായ മഴ തുടരും,​ കേരളതീരത്ത് മത്സ്യബന്ധനത്തിന് നിരോധനം

heavy-rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുഖ്യമന്ത്രി പി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ ഇന്ന് അർദ്ധരാത്രി മുതൽ കേരള തീരത്ത് മത്സ്യബന്ധനം നിരോധിക്കുന്നുവെന്നും ദുരന്ത നിവാരണ അതോറിട്ടിയുടെ അറിയിപ്പ് ലഭിക്കാതെ ആരും കടലിൽ പോകരുതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോൾ ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവര്‍ സുരക്ഷിത തീരത്തേക്ക് മാറാണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകൾക്ക് പുറമെയാണ് എറണാകുളത്തും കോട്ടയത്തും ഇടക്കിയിലും ഇന്ന് ശക്തമായ മഴക്കുള്ള മുന്നറിയിപ്പ്. മറ്റന്നാൾ അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ടൗട്ടെ എന്ന പേരിലെ ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയുണ്ട്. മറ്റന്നാൾ കൊല്ലം, പത്തനംതിട്ട ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച കൊല്ലം ഒഴികെയുള്ള ബാക്കി മേല്പറഞ്ഞ ആറ് ജില്ലകളിലും ഓറഞ്ച് അലർട്ടായിരിക്കും.

14 മുതൽ കേരളത്തിലും മഴ കനക്കും. ആഴക്കടലിൽ മീൻ പിടിക്കാൻ പോയവർ വെള്ളിയാഴ്ചയോടെ സുരക്ഷിത സ്ഥാനത്തെത്താൻ നിർദ്ദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ദുരന്തനിവാരണ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്. കടലാക്രമണം ശക്തിപ്പെടാൻ സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്ത് കഴിയുന്നവരെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളും റവന്യു ഉദ്യോഗസ്ഥരും ഇതിന് നേതൃത്വം നൽകും. ന്യൂനമർദ്ദത്തിന്റെ രൂപീകരണവും വികാസവും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വിവരങ്ങൾ യഥാസമയം പൊതുജനത്തെ അറിയിക്കും. നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ഇതുമായി ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEAVY RAIN, LOW PRESSURE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.