SignIn
Kerala Kaumudi Online
Thursday, 18 April 2024 12.13 PM IST

ജില്ലയിൽ 2904 പേർക്ക് കൊവിഡ്

covid

കോട്ടയം: ജില്ലയിൽ 2904 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2893 പേർക്കും സമ്പർക്കം മുഖേനയാണ് . ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 11 പേർ രോഗബാധിതരായി. പുതിയതായി 9901 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 29.33 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 1258 പുരുഷൻമാരും 1311 സ്ത്രീകളും 335 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 547 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2171 പേർ രോഗമുക്തരായി. 17927 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 151059 പേർ കൊവിഡ് ബാധിതരായി. 132199 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 55169 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം -317, ചങ്ങനാശേരി - 134, മുണ്ടക്കയം -110, പുതുപ്പള്ളി - 95, എലിക്കുളം-83, ഏറ്റുമാനൂർ - 76, കല്ലറ- 75, അതിരമ്പുഴ - 74, എരുമേലി- 73, തലയോലപ്പറമ്പ്- 72, രാമപുരം - 71, കാഞ്ഞിരപ്പള്ളി - 67, ചിറക്കടവ്, പാമ്പാടി, മീനച്ചിൽ- 58, വെള്ളൂർ - 52, വൈക്കം - 50, പാറത്തോട് - 47, കുറിച്ചി - 43, വാകത്താനം - 42, പനച്ചിക്കാട്, കടുത്തുരുത്തി, അയർക്കുന്നം-41, അയ്മനം 40, ഈരാറ്റുപേട്ട - 38, കങ്ങഴ - 37, നെടുംകുന്നം - 36, മുളക്കുളം, മണിമല - 35, വെച്ചൂർ, പാലാ - 34, ഉദയനാപുരം, ഭരണങ്ങാനം, കൂട്ടിക്കൽ - 33, നീണ്ടൂർ, ആർപ്പൂക്കര, കൂരോപ്പട - 31, കുമരകം - 30, കരൂർ-29, മറവന്തുരുത്ത് - 28, കറുകച്ചാൽ, മാടപ്പള്ളി - 25, വാഴപ്പള്ളി, ഞീഴൂർ, കാണക്കാരി, വിജയപുരം, തലയാഴം - 24, തിരുവാർപ്പ്, തൃക്കൊടിത്താനം -23, പായിപ്പാട്, കടനാട് -22, ചെമ്പ്-21, തിടനാട്, ടി.വി പുരം - 19, വെളിയന്നൂർ-17, മാഞ്ഞൂർ, കിടങ്ങൂർ, മുത്തോലി, കോരുത്തോട്, പൂഞ്ഞാർ - 16, മീനടം - 15, മരങ്ങാട്ടുപിള്ളി - 14, കുറവിലങ്ങാട് - 13, മണർകാട്,വാഴൂർ, വെള്ളാവൂർ-12, മൂന്നിലവ് - 10, തലപ്പലം, തീക്കോയി, കൊഴുവനാൽ- 8, കടപ്ലാമറ്റം - 6, മേലുകാവ്, അകലക്കുന്നം, പള്ളിക്കത്തോട് - 5, പൂഞ്ഞാർ തെക്കേക്കര - 4, ഉഴവൂർ - 3, തലനാട് -2.

 70 ഇടത്ത് പോസിറ്റിവിറ്റി 20ന് മുകളിൽ

കോട്ടയം: ജില്ലയിലെ 77 തദ്ദേശ സ്ഥാപനങ്ങളിൽ 70ലും കൊവിഡ് ടെസ്റ്റ് പോസിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളിൽ. ഇതിൽതന്നെ 22 സ്ഥലങ്ങളിൽ 30നും 40നും ഇടയിലാണ്.

മെയ് അഞ്ചു മുതൽ 11 വരെയുള്ള ഒരാഴ്ചക്കാലത്തെ കണക്കുപ്രകാരം 15 ശതമാനത്തിനു താഴെ പോസിറ്റിവിറ്റിയുള്ളത് എരുമേലി പഞ്ചായത്തിൽ മാത്രമാണ് (14.57 ശതമാനം).

കുമരകം പഞ്ചായത്തിൽ പോസിറ്റിവിറ്റി വീണ്ടും ഉയർന്ന് 51.70 ശതമാനത്തിലെത്തി. മരങ്ങാട്ടുപിള്ളിയാണ് (43.23) രണ്ടാമത്. തിരുവാർപ്പ് (39.79), കുറിച്ചി (38.66), വെച്ചൂർ (38.66), വെളിയന്നൂർ (36.03), തലയാഴം (35.71), ടിവി പുരം (34.58), നീണ്ടൂർ (34.40), മാടപ്പള്ളി (34.20), തലപ്പലം (34.20), പനച്ചിക്കാട് (34.12), മറവന്തുരുത്ത് (33.50), മണർകാട് (33.03),അതിരമ്പുഴ (32.81), ഉദയനാപുരം (32.23), കരൂർ (32.16), വാകത്താനം (32.07), ഈരാറ്റുപേട്ട (31.69), കല്ലറ (31.68), മുണ്ടക്കയം (31.45), രാമപുരം (30.96), ഏറ്റുമാനൂർ (30.48), കൂട്ടിക്കൽ (30.18) എന്നിവയാണ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്ന മറ്റു മേഖലകൾ

 68 ലക്ഷം അനുവദിച്ചു

കോട്ടയം: കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾക്കും ഡോമിസിലിയറി കെയർ സെൻററുകൾക്കുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 68 ലക്ഷം രൂപ അനുവദിച്ചു.

ഈരാറ്റുപേട്ട, മാടപ്പള്ളി, വാഴൂർ, കടുത്തുരുത്തി, ളാലം, പാമ്പാടി എന്നീ ബ്ലോക്ക് പഞ്ചായത്തുകൾക്ക് അഞ്ചു ലക്ഷം രൂപ വീതവും രാമപുരം ഗ്രാമ പഞ്ചായത്തിന് മൂന്നു ലക്ഷം രൂപയും മറ്റ് 35 ഗ്രാമ പഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപ വീതവുമാണ് അനുവദിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.