SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.51 PM IST

ഡി.കെയ്ക്ക് രണ്ടാമൂഴത്തിലുമുണ്ട് യാഥാർത്ഥ്യമാക്കാൻ നിരവധി പദ്ധതികൾ

murali

വെഞ്ഞാറമൂട്: ജില്ലയിൽ വലിപ്പത്തിൽ ഒന്നാമതായ മണ്ഡലം, പൊൻമുടി, ബോണക്കാട് ഉൾപ്പെടെ തോട്ടം തൊഴിലാളികളും കർഷകരും നിറഞ്ഞ മണ്ഡലം എന്നും ചുവപ്പിനെ മാത്രം പ്രണയിച്ച മലയോര മണ്ഡലമാണ് വാമനപുരം. 44 വർഷമായി ഇടത് തേരോട്ടമാണിവിടെ. വികസന മുന്നേറ്റത്തെ നെഞ്ചേറ്റിയ ജനത കഴിഞ്ഞ 5 വർഷത്തിനിടെ ആയിരം കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ഡി.കെ. മുരളിയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടന്നത്. ഇതിനുള്ള മറുപടിയാണ് കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഡി.കെയെ ജനങ്ങൾ വിജയിപ്പിച്ചത്. രണ്ടാം തവണയും വാമനപുരത്തിന്റെ ജന പ്രതിനിധിയായ നിയുക്ത എം.എൽ.എ ഡി.കെ. മുരളി മണ്ഡലത്തിന്റെ വികസന കാഴ്ചപ്പാടുകളെ കുറിച്ച് കേരള കൗമുദിയോട് സംസാരിക്കുന്നു.

റോഡുകൾ സ്മാർട്ടാകും

വെഞ്ഞാറമൂടിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമായ മേൽപ്പാലത്തിന്റെ ടെൻഡർ നടപടികൾ സാങ്കേതിക കാരണങ്ങളാലാണ് വൈകിയത്. ഉടൻ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു പദ്ധതി യഥാർത്ഥ്യമാക്കും. മണ്ഡലത്തിലെ പ്രധാന റോഡായ കാരേറ്റ് - പാലോട് റോഡ്, റിംഗ് റോഡ് എന്നിവയുടെ 80 ശതമാനം പ്രവർത്തികളും പൂർത്തിയായി. ബാക്കി കൂടി പൂർത്തിയാകുന്നതോടെ റോഡ് മികച്ച നിലവാരത്തിലേക്ക് മാറും. 5 വർഷം മണ്ഡലത്തിൽ ധാരാളം റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി. സ്വപ്ന പദ്ധതികളായ പാലങ്ങൾ യാഥാർത്ഥ്യമാക്കി.

വാമനപുരം നദിയുടെ പുനരുജീവനം

മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട നദിയാണ് വാമനപുരം. കുടിവെള്ളം, ജനസേചനം എന്നിവയ്ക്ക് ഉതകുന്ന നിലയിൽ ജനകീയ പങ്കാളിത്തത്തോടെ വാമനപുരം നദി പുനരുദ്ധരിക്കും. സമഗ്രമായ മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ജലസുരക്ഷ ഉറപ്പാക്കും. ഗ്രാമീണ മേഖലയിലെ ടൂറിസം സാദ്ധ്യത കണ്ടെത്തി പരമാവധി പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കും. ഉത്തരവാദിത്ത ടൂറിസം, ഇക്കോ ടൂറിസം എന്നിവയ്ക്ക് ഊന്നൽ നൽകി ടൂറിസം മേഖലയെ വികസിപ്പിക്കും.

ആരോഗ്യമേഖലയ്ക്ക് കരുതൽ

ആരോഗ്യമേഖലയിൽ പാലിയേറ്റീവ് കെയർ സെന്ററുകൾ വിപുലീകരിക്കും. ഭിന്നശേഷി സൗഹൃദ പദ്ധതികൾ ആവിഷ്കരിക്കും. സ്കൂളുകളുടെ അക്കാഡമിക നിലവാരം ഉയർത്തുന്നതിന് തുടർ നടപടികൾ യാഥാർത്ഥ്യമാക്കും. മണ്ഡലത്തിലെ നിരവധി സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. കാർഷികമേഖലയിൽ പരമ്പരാഗത കൃഷിരീതിക്കൊപ്പം ശാസ്ത്രീയ കൃഷി രീതികളും കർഷകരെ പരിശീലിപ്പിക്കും. ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ സ്ത്രീശാക്തീകരണത്തിനും ബാല സംരക്ഷണത്തിനും പ്രാധാന്യം നൽകുന്ന പദ്ധതികൾ നടപ്പാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.