SignIn
Kerala Kaumudi Online
Saturday, 20 April 2024 3.11 AM IST

1339 പേർക്ക് കൊവിഡ്, 8 മരണം

covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1339 പേർക്ക്
കൊവിഡ് സ്ഥിരീകരിച്ചു. 1162 പേർ രോഗമുക്തരായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ വിദേശത്ത് നിന്ന് വന്നതും 24 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 1310 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഒൻപത് പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 88,442 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 81,240 പേർ സമ്പർക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്.ജില്ലയിൽ ഇന്നലെ 1162 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 75,202 ആണ്. ജില്ലക്കാരായ 12914 പേർ ചികിത്സയിലാണ്.


(ക്രമ നമ്പർ, തദ്ദേശസ്വയംഭരണ സ്ഥാപനം,

രോഗബാധിതരായവരുടെ എണ്ണം)
1. അടൂർ 17
2. പന്തളം 45
3. പത്തനംതിട്ട 80
4. തിരുവല്ല 52
5. ആനിക്കാട് 35
6. ആറന്മുള 36
7. ചെന്നീർക്കര 18
8. ഏറത്ത് 18
9. ഇലന്തൂർ 16
10. ഏനാദിമംഗലം 21
11. ഇരവിപേരൂർ 34
12. ഏഴംകുളം 33
13. എഴുമറ്റൂർ 19
14. കടപ്ര 49
15. കലഞ്ഞൂർ 33
16. കല്ലൂപ്പാറ 31
17. കൊടുമൺ 23
18. കോയിപ്രം 36
19. കോന്നി 65
20. കൊറ്റനാട് 35
21. കോട്ടാങ്ങൽ 32
22. കുളനട 36
23. കുന്നന്താനം 20
24. മലയാലപ്പുഴ 17
25. മല്ലപ്പളളി 28
26. നെടുമ്പ്രം 27
27. നിരണം 18
28. ഓമല്ലൂർ 19
29. പള്ളിക്കൽ 27
30. പന്തളംതെക്കേക്കര 23
31. പെരിങ്ങര 40
32. പ്രമാടം 48
33. റാന്നി 39
34. റാന്നിപഴവങ്ങാടി 21
35. റാന്നിപെരുനാട് 21
36. വശ്ശേരിക്കര 24
37. വളളിക്കോട് 29
38. വെച്ചൂച്ചിറ 20

ഇന്നലെ ജില്ലയിൽ കാെവിഡ് ബാധിതരായ

എട്ടുപേരുടെ മരണം റിപ്പോർട്ട് ചെയ്തു.

1) മൈലപ്ര സ്വദേശിനി (54), 2) കടപ്ര സ്വദേശി (73),
3) കോയിപ്രം സ്വദേശി (48),
4) ആറന്മുള സ്വദേശി (82) ,
5) തിരുവല്ല സ്വദേശിനി (57) ,
6) നിരണം സ്വദേശിനി (90),
7) പ്രമാടം സ്വദേശി (52) ,
8) കുളനട സ്വദേശിനി (73),

ഇന്ന് ഏഴ് കേന്ദ്രങ്ങളിൽ വാക്സിനേഷൻ

പത്തനംതിട്ട: ജില്ലയിൽ ഇന്ന് ഏഴ് കേന്ദ്രങ്ങളിലായി കൊവിഡ് രണ്ടാം ഡോസ് വാക്‌സിനേഷൻ നടക്കും. രണ്ടാം ഡോസ് സ്വീകരിക്കുന്നവർക്ക് മാത്രമാണ് വാക്‌സിൻ വിതരണം ചെയ്യുന്നത്. കൊവീഷീൽഡ് വാക്‌സിൻ വിതരണത്തിനായി മൂന്ന് കേന്ദ്രങ്ങളും കൊവാക്‌സിൻ വിതരണത്തിനായി നാല് കേന്ദ്രങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ഓരോ കേന്ദ്രത്തിലും നൂറുപേർക്ക് വീതമാകും വാക്‌സിൻ നൽകുക.
മാർച്ച് 17 വരെ കോവീഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ചവരും ഏപ്രിൽ 11 വരെ കോവാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചവർക്കുമാണ് രണ്ടാം ഡോസ് നൽകുക. അതത് മേഖലയിലെ ആരോഗ്യപ്രവർത്തകരും ആശാപ്രവർത്തകരും ഫോൺ മുഖേനയോ എസ്.എം.എസ് മുഖേനയോ വിവരം അറിയിച്ചവരാണ് രണ്ടാം ഡോസിനായി എത്തേണ്ടത്. ആദ്യ വാക്‌സിൻ സ്വീകരിച്ച് കാലാവധി കഴിഞ്ഞവർക്ക് മുൻഗണന ലഭിക്കും.

കോവീഷീൽഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ

ഇലന്തൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ, കുന്നന്താനം കമ്യൂണിറ്റി ഹെൽത്ത് സെന്റർ, വെച്ചൂച്ചിറ കമ്യൂണിറ്റി ഹെൽത്ത് സെന്റർ.

കോവാക്‌സിൻ വാക്‌സിനേഷൻ കേന്ദ്രങ്ങൾ

അടൂർ ജനറൽ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, കുളനട പ്രൈമറി ഹെൽത്ത് സെന്റർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.