SignIn
Kerala Kaumudi Online
Thursday, 25 April 2024 11.59 AM IST

ഓക്സിജൻ വാർ റൂം 24 മണിക്കൂറും

oxygen111

പത്തനംതിട്ട : 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓക്‌സിജൻ വാർ റൂം ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ആരംഭിച്ചു. ആരോഗ്യം, റവന്യൂ, പൊലീസ്, മോട്ടോർ വെഹിക്കിൾ, വ്യവസായ വകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത് . എ.ഡി.എം ഇ.മുഹമ്മദ് സഫീറാണ് വാർ റൂമിന്റെ ചുമതലയുള്ള നോഡൽ ഓഫീസർ.


വാർ റൂമിന്റെ പ്രവർത്തനം ?

ആശുപത്രികളിൽ ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്തുക, ലഭ്യത കുറവുള്ള ആശുപത്രികളിൽ ആവശ്യമായ അളവിൽ കൃത്യസമയത്ത് സുരക്ഷിതമായി ഓക്‌സിജൻ എത്തിക്കുക എന്നതാണ് വാർ റൂമിന്റെ പ്രവർത്തനങ്ങൾ. കൊവിഡ് ചികിത്സ നൽകുന്ന ആശുപത്രികൾക്കാണ് ഓക്‌സിജൻ വിതരണത്തിൽ മുൻഗണന നൽകുന്നത്.

ജില്ലയിലെ കൊവിഡ് ചികിത്സ ലഭ്യമാക്കുന്ന സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്കും കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കും ആവശ്യം അനുസരിച്ചാണ് വാർ റൂമിൽ നിന്ന് ഓക്‌സിജൻ വിതരണം ചെയ്യുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം മാറുന്നതനുസരിച്ച് ആശുപത്രികളിലേക്ക് ആവശ്യമായ ഓക്‌സിജൻ സിലണ്ടറുകളുടെ എണ്ണവും ദിനം പ്രതി മാറുന്നുണ്ട്. എറണാകുളം, കുന്നന്താനം, മാവേലിക്കര, കൊല്ലം എന്നിവിടങ്ങളിൽ നിന്നുമാണ് ഏജൻസികൾ മുഖേന ജില്ലയ്ക്കാവശ്യമായ ഓക്‌സിജൻ എത്തിക്കുന്നത്.


വാർ റൂമിലേക്ക് വിളിക്കാം

1077, 85477 15558

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.