SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.42 PM IST

നക്സലുകൾ വീട്ടിൽക്കയറി ജവാനെ കൊലപ്പെടുത്തി

റായ്‌പൂർ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ പെന്റയിൽ നക്സലുകൾ ജവാനെ വീട്ടിൽ നിന്നും പിടിച്ചിറക്കി കൊലപ്പെടുത്തി. അഞ്ച് പേരടങ്ങിയ നക്സൽ സംഘം വീട്ടിൽക്കയറി ബലമായി പിടിച്ചിറക്കിയ ശേഷം ജവാനെ കൊലപ്പെടുത്തുകയായിരുന്നു. വീടിന്റെ 50 മീറ്റർ അകലെ നിന്നാണ് ജവാന്റെ മൃതദേഹം കണ്ടെടുത്തത്.

'എല്ലാവരും ഉറങ്ങുമ്പോഴാണ് അഞ്ച് പേർ വീട്ടിൽ അതിക്രമിച്ച് കയറിയത്. ഭർത്താവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവർ പിടികൂടി. ഫോണും ട്രാക്ടറിന്റെ താക്കോലും ആവശ്യപ്പെട്ട ശേഷം അക്രമികൾ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു' - കൊല്ലപ്പെട്ട ജവാന്റെ ഭാര്യ വാർത്താ ഏജൻസിയോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചതായും അന്വേഷണം തുടങ്ങിയെന്നും പൊലീസ് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE JAWAN KILLED BY NAXALS IN CHHATTISGARHS SUKMA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.