തിരുവനന്തപുരം: കെ.ആർ. ഗൗരിഅമ്മ കേരളീയ സമൂഹത്തിന് ജ്വലിക്കുന്ന ഓർമ്മയായിരിക്കുമെന്ന് ജെ.എസ്.എസ് സംയുക്ത സംസ്ഥാന
നേതൃയോഗം പറഞ്ഞു. ആലപ്പുഴയിൽ ഗൗരിഅമ്മയ്ക്ക് ഉജ്വലമായ സ്മാരകം സ്ഥാപിക്കാൻ കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ മുൻകൈ എടുക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. ഓൺലൈൻ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബി. ഗോപൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. പാമർ ഹാരീസ് അദ്ധ്യക്ഷത വഹിച്ചു. പൊന്മന അജയകുമാർ, ചൂനാട് ജയപ്രസാദ്, കെ. പ്രസാദ്, നാലുകണ്ടത്തിൽ കൃഷ്ണകുമാർ, അജി ആലപ്പാട്, വാലുകുന്നേൽ സുരേഷ്, കാട്ടുംപുറം സുധീഷ്, രഞ്ജിത്ത് മാവേലിക്കര, അടൂർ വിജയൻ, കൃഷ്ണപ്രസാദ് പൊന്നാനി,സജിത്ത് കൂട്ടുങ്ങൽ, കൊല്ലക രാമചന്ദ്രൻ, ചവറ വിനോദ്, അഖിൽ ദേവ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |