ചെന്നൈ: തമിഴ് നടൻ നെല്ലയ് ശിവ (69) ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുനെൽവേലി പനക്കുടിയിലുള്ള വീട്ടിൽ വച്ചാണ് അന്ത്യം. 35 വർഷം അദ്ദേഹം സിനിമയിൽ സജീവമായിരുന്നു. ശിവനാഥൻ ഷൺമുഖവേലൻ രാമമൂർത്തി എന്നാണ് യഥാർത്ഥ പേര്. നിരവധി സിനിമകളിൽ കോമഡി നടനായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. വടിവേലുവിനൊപ്പമുള്ള അദ്ദേഹത്തിന്റെ കോമഡി സീനുകൾ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 1985ൽ പാണ്ഡ്യരാജൻ സംവിധാനം ചെയ്ത ആൺ പാവം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള ശിവയുടെ അരങ്ങേറ്റം. വെട്രി കൊടി കാറ്റ്, മഹാപ്രഭു, കണ്ണും കണ്ണും, സാമി, അൻപേശിവം, തിരുപ്പാച്ചി, കിരീടം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏപ്രിലിൽ ഒ.ടി.ടി പ്ലാറ്റ് ഫോമിൽ റിലീസായ തൃഷ അഭിനയിച്ച പറമ്പധം വിളയാട്ട് എന്ന സിനിമയാണ് അവസാന ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |