തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യയിൽ നൈപുണ്യം നേടാൻ സംരംഭകരെയും സ്റ്റാർട്ടപ്പുകളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഡിജിറ്റൽ സർവകലാശാല ഓൺലൈനായി സർട്ടിഫൈഡ് ബ്ലോക്ചെയിൻ സ്റ്റാർട്ടപ്പ് പ്രോഗ്രാമിനു തുടക്കമിട്ടു. കേരള ബ്ലോക്ചെയിൻ അക്കാഡമി, അഹമ്മദാബാദിലെ ഇ.ഡി.ഐ.ഐ എന്നിവയുമായി സഹകരിച്ചാണ് പ്രോഗ്രാം നടത്തുന്നത്. ജൂൺ ഏഴിന് ആദ്യ ബാച്ച് ആരംഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്കായിരിക്കും 14 ദിവസത്തെ കോഴ്സിൽ ചേരാൻ അവസരം ലഭിക്കുക. ഡി.യു.കെ പ്രജ്ഞ (http://prajna.duk.ac.in/) എന്ന പേരിൽ ആരംഭിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലെ ആദ്യ കോഴ്സാണിത്. വിവരങ്ങൾക്ക്: http://prajna.duk.ac.in/
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |