SignIn
Kerala Kaumudi Online
Friday, 19 April 2024 1.45 PM IST

ന്യൂനമർദ്ദം ശക്തമാവുന്നു ... തുള്ളിക്കൊരു കുടമായി താഴെയെത്തും

tt

ആലപ്പുഴ: അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദത്തെത്തുടർന്ന് ഇന്ന് യെല്ലോ അലർട്ടും നാളെയും മറ്റേന്നാളും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ശക്തമായ മഴയെയും ദുരന്തങ്ങളെയും നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം നടപടികൾ ആരംഭിച്ചു.

നദികളിലെയും ജലാശയങ്ങളിലെയും ജലനിരപ്പുയരാനിടയുണ്ട്. എല്ലാ താലൂക്കുകളിലും കളക്ടറേറ്റിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കൊവിഡ് രോഗികളെയും വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവരെയും കിടപ്പു രോഗികളെയും പുനരധിവസിപ്പിക്കേണ്ടി വന്നാൽ പ്രവർത്തനം ഏകോപിപ്പിക്കാൻ സബ് കളക്ടർ, ജില്ല മെഡിക്കൽ ഓഫീസർ, എൻ.എച്ച്.എം പ്രോഗ്രാം മാനേജർ എന്നിവരെ ചുമതലപ്പെടുത്തിയതായി കളക്ടർ എ.അലക്സാണ്ടർ അറിയിച്ചു.

# താലൂക്ക് തലത്തിൽ ദുരിതാശ്വാസം

എസ്. ഇലക്യ, സബ്കളക്ടർ (അമ്പലപ്പുഴ താലൂക്ക്-ഫോൺ: 9447495002), ജെ. മോബി, ഡെപ്യൂട്ടി കളക്ടർ (മാവേലിക്കര-8547610045), അലക്സ് ജോസഫ്, ഡെപ്യൂട്ടി കളക്ടർ ജനറൽ(കുട്ടനാട്-9447495001), സന്ധ്യദേവി, ഡെപ്യൂട്ടി കളക്ടർ(ചേർത്തല-8547610046), സാജിദ ബീഗം, ആർ.ഡി.ഒ.(ചെങ്ങന്നൂർ-9447495003), അലക്സ് പി. തോമസ്, ഡെപ്യൂട്ടി കളക്ടർ(കാർത്തികപ്പള്ളി-8547610043) എന്നിവർക്കാണ് ചുമതല. ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കൽ, മെഡിക്കൽ ക്യാമ്പ് എന്നിവയടക്കം വിവിധ ചുമതലകൾ നിർവഹിക്കും. കാലവർഷവുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് കഴിഞ്ഞദിവസം കളക്ടർ നിർദേശം നൽകിയിരുന്നു. ഗ്രാമപഞ്ചായത്തുകളിൽ ദുരന്ത നിവാരണ സമിതികൾ കൂടാൻ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.

#കൺട്രോൾ റൂം ഫോൺനമ്പരുകൾ

 ആലപ്പുഴ കളക്ടറേറ്റ്: 0477 2238630, 1077 (ടോൾ ഫ്രീ)  താലൂക്ക് തല കൺട്രോൾ റൂം  ചേർത്തല: 0478 2813103  അമ്പലപ്പുഴ: 0477 2253771  കുട്ടനാട്: 0477 2702221  കാർത്തികപ്പള്ളി: 0479 2412797  മാവേലിക്കര: 0479 2302216  ചെങ്ങന്നൂർ: 0479 2452334

# ജാഗ്രത വേണം

മഴ ശക്തമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. സർക്കാർ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ സഹകരിക്കണം. മത്സ്യത്തൊഴിലാളികൾ പൂർണമായും കടലിൽ പോകുന്നത് ഒഴിവാക്കണം. ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടവർ 14ന് മുമ്പ് അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണം. തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ നീക്കം ചെയ്യുകയോ സുരക്ഷിതമാക്കുകയോ വേണം.

# മാനദണ്ഡം പാലിക്കണം

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ദുരന്ത സാദ്ധ്യതാമേഖലയിലുള്ളവർ എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണം. ഇതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിലും മാറ്റം വരാം. ദുരന്ത നിവാരണ അതോറിട്ടിയുടെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ വിവരം ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.