ഇടുക്കി: ജില്ലയിൽ സർക്കാർ ആശുപത്രികളിൽ കൊവിഡ് രോഗികൾക്കായി കിടക്കകൾക്ക് ക്ഷാമമില്ലെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കിടക്കകളും വെന്റിലേറ്റേറുകളും ബാക്കിയാണ്. ഐ.സി.യു കിടക്കകൾ സർക്കാർ ആശുപത്രികളിൽ കുറവുണ്ട്. ഇതു പരിഹരിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിച്ചു വരുകയാണ്. സ്വകാര്യ ആശുപത്രികളിൽ ഐ.സി.യു കിടക്കകൾ വേണ്ടത്രയുണ്ട്. കൂടാതെ 98 ഓളം ഓക്സിജൻ കിടക്കകൾ ഉടൻ സജ്ജമാകും. ഇതിനു പുറമെ അടിമാലി താലൂക്ക് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. വെള്ളിയാഴ്ചയോടെ ഇത് പൂർത്തിയാകും. ഇതോടെ കൂടുതൽ കിടക്കകൾ തയ്യാറാകുമെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ജില്ലാകളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |