SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.11 PM IST

അഗതികൾക്കും പക്ഷികൾക്കും അന്നമൂട്ടി തീരദേശ പൊലീസ്

mla

 അഭിനന്ദനവുമായി നിയുക്ത എം.എൽ.എ

കൊല്ലം: ലോക്ക്ഡൗണിൽ ഹാർബറുകൾ അടഞ്ഞോടെ പട്ടിണിയിലായ ഒരു കൂട്ടം മനുഷ്യർക്കും പക്ഷികൾക്കും അന്നമൂട്ടി കാരുണ്യത്തിന്റെ സ്നേഹഗായകരാവുകയാണ് നീണ്ടകര കോസ്റ്റൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.

വീടും ഉറ്റവരുമില്ലാത്ത ഒരുകൂട്ടമാളുകൾ ഹാർബറുകളിൽ ചെറു ജോലികൾ ചെയ്താണ് ദിവസങ്ങൾ തള്ളിനീക്കിയിരുന്നത്. വലകളിൽ നിന്ന് വാരിയെറിയുന്ന കുഞ്ഞുമത്സ്യങ്ങൾ തിന്ന് വയറുനിറച്ചിരുന്ന നൂറുകണക്കിന് പക്ഷികളും ഒരുകൂട്ടം നായ്ക്കളും ഇവിടെയുണ്ട്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇവയുടെയെല്ലാം അന്നം മുടങ്ങി. കോസ്റ്റൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അഗതികൾക്ക് മൂന്നുനേരം ഭക്ഷണപ്പൊതികളെത്തിച്ച് നൽകുന്നുണ്ട്.

പക്ഷികൾക്കായി അരിമണികളും പയറിനങ്ങളും ഇടയ്ക്കിടെ വാരിവിതറും. തെരുവ് നായകൾക്കുള്ള ആഹാരം സ്റ്റേഷൻ വളപ്പിൽ പ്രത്യേകം പാകം ചെയ്തു നൽകും. ഇതറിഞ്ഞ് നിയുക്ത എം.എൽ.എ ഡോ. സുജിത്ത് വിജയൻപിള്ള ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. അവർക്കൊപ്പം ചേർന്ന് പക്ഷികൾക്ക് തീറ്റ നൽകുകയും ചെയ്തു.

കഴിഞ്ഞ ലോക്ക് ഡൗണിലും അന്നമൊരുക്കി

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തും സമാനമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. ഇൻസ്പെക്ടർ ടി. മനോജ്, എസ്.ഐ എം.സി. പ്രശാന്തൻ, പി.ആർ.ഒ ഡി. ശ്രീകുമാർ, എ.എസ്.ഐമാരായ എസ്. അശോകൻ, ഷാൽ വിനായക്, സി.പി.ഒമാരായ രഞ്ജിത്ത്, അനി, അനിൽ, ആന്റണി, മഞ്ജിലാൽ തുടങ്ങിയവർക്ക് പുറമേ കോസ്റ്റൽ വാർഡന്മാരും പ്രവർത്തനങ്ങളിൽ സജീവമായുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.