SignIn
Kerala Kaumudi Online
Friday, 29 March 2024 2.12 PM IST

സപ്ലൈകോ സേവനം വീട്ടുപടിക്കൽ

dddd

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് സപ്ലൈകോ തുടക്കം കുറിച്ചു. സപ്ലൈകോയും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ പഴവങ്ങാടി, ശ്രീകാര്യം പീപ്പിൾസ് ബസാറുകളിലും നാലാഞ്ചിറ സൂപ്പർ മാർക്കറ്റിലുമാണ് ഈ സേവനം ലഭിക്കുക. ഓരോ ദിവസവും ഉച്ചയ്ക്ക് ഒരു മണി വരെ ലഭിക്കുന്ന ഓർഡറുകൾ അന്നേദിവസം വൈകുന്നേരത്തിനുള്ളിൽ വീടുകളിലെത്തിക്കും. 20 കിലോ വരെയുള്ള സാധനങ്ങൾ ഫോൺ കാൾ വഴിയോ വാട്സ് ആപ്പ് സന്ദേശം അയച്ചോ ഓർഡർ ചെയ്യാം. രണ്ടു കിലോമീറ്റർ വരെ 40 രൂപയും അഞ്ച് കിലോമീറ്റർ വരെ 60 രൂപയും അഞ്ചു മുതൽ പത്ത് കിലോമീറ്റർ വരെ 100 രൂപയുമാണ് സർവീസ് ചാർജ്. സബ്സിഡി സാധനങ്ങൾ ഡോർ ഡെലിവറിയിലൂടെ ലഭിക്കില്ലെങ്കിലും ഇവ വിപണി വിലയിലും കുറഞ്ഞ നിരക്കിൽ വാങ്ങാം. സാധനങ്ങൾ ഓർഡർ ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പരുകൾ: പഴവങ്ങാടി പീപ്പിൾസ് ബസാർ: 9447419523, ശ്രീകാര്യം പീപ്പിൾസ് ബസാർ : 9447090370, നാലാഞ്ചിറ സൂപ്പർ മാർക്കറ്റ് : 9496828150.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.