ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂന്നര ലക്ഷം കടന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.62 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി മുപ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു.
രാജ്യത്ത് ചൊവ്വാഴ്ച കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായിരുന്നു.3.48 ലക്ഷം പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. തുടർച്ചയായ രണ്ടാം ദിനവും നാലായിരത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇന്നലെ പതിനെട്ട് ലക്ഷത്തിലധികധികം പേരുടെ സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു. ആകെ മുപ്പത് കോടി സംപിളുകൾ പരിശോധിച്ചു. അതേസമയം കർണാടകത്തിൽ വാക്സിൻ ക്ഷാമം രൂക്ഷമാകുകയാണ്. നാൽപത്തിനാല് വയസിൽ താഴെയുള്ളവർക്കുള്ള വാക്സിനേഷൻ നിർത്തിവച്ചു.
COVID19 | Total number of samples tested up to 12th May is 30,94,48,585 including 18,64,594 samples tested yesterday: ICMR pic.twitter.com/F26B7iJ5Vj
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |