SignIn
Kerala Kaumudi Online
Thursday, 25 April 2024 3.29 AM IST

ബിൽ ഗേറ്റ്സ് നഗ്നതാ പാർട്ടികൾ നടത്തിയിരുന്നു,​ നിശാക്ലബുകളിലെ പതിവ് സന്ദർശകൻ,​ ഞെട്ടിപ്പിച്ച് വെളിപ്പെടുത്തൽ

kk

ബിൽ ഗേറ്റ്സും മെലിൻഡയുമായുള്ള വിവാഹമോചന വാർ‌ത്ത കഴിഞ്ഞദിവസങ്ങളിൽ ഐടി ലോകത്തും ബിസിനസ് ലോകത്തും വൻ ചർച്ചയ്ക്ക് വഴിതെളിച്ചിരുന്നു, ഇതിന് പിന്നാലെ ബിൽ ഗേറ്റ്സിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തെയിരിക്കുകയാണ് എഴുത്തുകാരൻ ജെയിംസ് വാലസ്.. തൊണ്ണൂറുകളിൽ മൈക്രോസോഫ്ട് സ്ഥാപകനെക്കുറിച്ച് പുസ്തകങ്ങൾ എഴുതിയത് ജെയിംസ് വാലസായിരുന്നു.

ബിൽ ഗേറ്റ്‌സ് തന്റെ ചില വമ്പൻ പാർട്ടികളിൽ തുണിയുരിഞ്ഞു നൃത്തം ചെയ്യുന്ന സ്ട്രിപ്പർമാരെ കൊണ്ടുവരാറുണ്ടായിരുന്നുവെന്ന് ജെയിംസ് വാലസ് വെളിപ്പെടുത്തുന്നു.. മെലിൻഡയുമായി വേർപിരിഞ്ഞ സാഹചര്യത്തിൽ വീണ്ടും ഇത്തരം പാർട്ടികളിലേക്ക് ഗേറ്റ്‌സ് കടക്കുമെന്ന് വിശ്വസിക്കുന്നതായും വാലസ് പറഞ്ഞു. ഡെയിലി മെയിൽ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് വാലസ് ഇക്കാര്യങ്ങൾ പറഞ്ഞത്.

മൈക്രോസോഫ്ടിന്റെ ആദ്യകാല സംഘത്തിലെ പല ചെറുപ്പക്കാരും അവരുടെ ചില പാർട്ടികൾ ബില്ലിനു വേണ്ടി നഗ്‌നതാ പാർട്ടികളാക്കി മാറ്റിയിരുന്നെന്നും സ്ട്രിപ്പർമാരെക്കൂടി പാർട്ടികളിൽ ഉൾപ്പെടുത്തിയിരുന്നുവെന്നുമാണ് വാലസിന്റെ വെളിപ്പെടുത്തൽ.


ഒരു കമ്പ്യൂട്ടർ ബുദ്ധിജീവി എന്നതിൽ നിന്നും വ്യത്യസ്തമായി മറ്റൊരു ജീവിതം അക്കാലത്ത് ബില്ലിന് ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിൽ ഗേറ്റ്‌സിനെക്കുറിച്ചുള്ള രണ്ടാമത്തെ പുസ്തകമായ Overdrive: ‘Bill Gates and the Race to Control Cyberspace’ൽ വാഷിംഗ്ടണിലെ ലോറേൽഹർസ്റ്റ് എന്ന വീട്ടിൽ നടക്കാറുണ്ടായിരുന്ന ഈ നഗ്‌നത പാർട്ടികളെക്കുറിച്ച് വിവരിക്കുന്നുണ്ട്. എന്നാൽ ഇത്തരം നിശാപാർട്ടികൾ പലതും വാർത്തയായിരുന്നില്ല.

'ബിൽ ഗേറ്റ്‌സ് സിയാറ്റിലിലെ ഒരു നിശാക്ലബ് സന്ദർശിക്കാറുണ്ടായിരുന്നു. മാത്രമല്ല തന്റെ വീട്ടിലെ സ്വിമ്മിംഗ് പൂളിൽ സുഹൃത്തുക്കൾക്കൊപ്പം നഗ്‌നരായി നീന്തുന്നതിന് ഡാൻസേഴ്‌സിനെ വാടകയ്ക്ക് എടുത്തിരുന്നുവെന്നും' മുൻ പോസ്റ്റ് ഇന്റലിജൻസർ റിപ്പോർട്ടർ കൂടിയായ വാലസ് പറയുന്നു.

ബില്ലുമായി അകന്നു കഴിയുന്ന ഭാര്യ മെലിൻഡയുമായുള്ള ബന്ധത്തെ ഇത്തരം വിഷയങ്ങളും ബാധിച്ചിരിക്കാം എന്നതാണ് വാലസ് പറയുന്നത്. 1988ൽ ഫ്രഞ്ച് (മെലിൻഡയുടെ ആയ) എന്ന സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന കാലത്തും നഗരത്തിന് പുറത്തെ ബിസിനസ് ആവശ്യങ്ങൾക്കിടയിൽ ഗേറ്റ്‌സ് തന്റെ ഇത്തരം വിനോദങ്ങൾ ആവർത്തിച്ചിരുന്നതായും വാലസ് പറയുന്നു.

എന്നാൽ, മെലിൻഡയ്ക്ക് ബിൽ ഗേറ്റ്‌സിന്റെ സ്ത്രീകളോടുള്ള താല്പര്യത്തെക്കുറിച്ച് അറിയാമായിരുന്നു. ഇത് അവരുടെ ബന്ധത്തെ ബാധിക്കുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തിൽ ഇരുവരും വേർപിരിയുകയും പിന്നീട് 1992ൽ കൂടുതൽ അടുത്തുകൊണ്ട് വീണ്ടും ഒന്നിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

27 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇപ്പോൾ ഇരുവരും വേർപിരിയാൻ തീരുമാനമെടുത്തത്. ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ദമ്പതികളിലൊന്നാണ് ബിൽഗേറ്റ്‌സും മെലിൻഡയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LITERATURE, BOOKS, , BILL GATES, BILL AND MELINDA, BILL AND MELINDA GATES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.