SignIn
Kerala Kaumudi Online
Thursday, 18 April 2024 6.17 PM IST

നല്ല മട്ടൺ മഷ്‌റൂം പുലാവും സ്‌പാനിഷ് ഓംലെറ്റും

ee

സ്‌​പാ​നി​ഷ് ​ഓം​ലെ​റ്റ്

ചേ​രു​വ​കൾ

മു​ട്ട..............​നാ​ലെ​ണ്ണം
ഉ​രു​ള​ക്കി​ഴ​ങ്ങ്.........​അ​ര​ക്കി​ലോ
കാ​പ്സി​കം​ ​(​പ​ച്ച,​ ​ചു​വ​പ്പ്)............​ര​ണ്ടെ​ണ്ണം​ ​വീ​തം​ ​
(​അ​ര​ ഇ​ഞ്ച് ​നീ​ള​ത്തി​ല​രി​യു​ക)
സ​വാ​ള..........​ഒ​ന്ന് ​നീ​ള​ത്തി​ല​രി​ഞ്ഞ​ത്
എ​ണ്ണ...............​മു​ക്കാ​ൽ​ക​പ്പ്
ഉ​പ്പ്....................​പാ​ക​ത്തി​ന്
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
ഒ​രു​വ​ലി​യ​ ​നോ​ൺ​സ്റ്റി​ക്ക് ​പാ​ൻ​ ​ചൂ​ടാ​ക്കി​ ​അ​തി​ൽ​ ​എ​ണ്ണ​ ​ഒ​ഴി​ച്ച് ​ചൂ​ടാ​ക്കു​ക.​ ​സ​വാ​ള​യി​ട്ട് ​ഇ​ട​ത്ത​രം​ ​തീ​യി​ൽ​ ​വ​ച്ച് ​മ​യ​മാ​കും​വ​രെ​ ​വ​ഴ​റ്റു​ക.​ ​ഉ​രു​ള​ക്കി​ഴ​ങ്ങ് ​ചു​ര​ണ്ടി​ ​ക​നം​ ​കു​റ​ച്ച​രി​ഞ്ഞ​ത്,​ ​കാ​പ‌്സി​ക്കം,​ ​ഉ​പ്പ് ​എ​ന്നി​വ​ ​ചേ​ർ​ത്ത് 35​-40​ ​മി​നി​ട്ട് ​വേ​വി​ക്കു​ക.​ ​ഉ​രു​ള​ക്കി​ഴ​ങ്ങ് ​വെ​ന്താ​ൽ​ ​കോ​രി​വ​യ്‌​ക്കു​ക.​ ​പാ​നി​ൽ​ ​അ​വ​ശേ​ഷി​ക്കു​ന്ന​ ​ര​ണ്ട് ​ടേ.​സ്‌​പൂ​ൺ​ ​എ​ണ്ണ​യി​ൽ​ ​ന​ന്നാ​യ​ടി​ച്ച​ ​മു​ട്ട​യും​ ​ഉ​പ്പും​ ​പ​ച്ച​ക്ക​റി​ക​ളും​ ​ചേ​ർ​ത്തി​ള​ക്കി​ ​ചെ​റു​തീ​യി​ൽ​ ​അ​ഞ്ച് ​ആ​റ് ​മി​നി​ട്ട് ​ആ​കു​മ്പോ​ൾ​ ​മു​ട്ട​ ​സെ​റ്റാ​യി​രി​ക്കും.​ ​അ​പ്പോ​ൾ​ ​മ​റി​ച്ചി​ടു​ക.​ ​ഇ​നി​ ​കോ​രി​യെ​ടു​ത്ത് ​ഒ​രു​ ​പ്ലേ​റ്റി​ൽ​ ​വ​യ്‌​ക്കു​ക.​ ​ക​ഷ​ണ​ങ്ങ​ളാ​ക്കി​ ​വി​ള​മ്പാം.

ee

പ്രോ​ൺ​ ​മ​ഞ്ചൂ​രി​യൻ
ചേ​രു​വ​കൾ
കൊ​ഞ്ച്............12​ ​എ​ണ്ണം​ ​(​ഇ​ട​ത്ത​രം​ ​വ​ലി​പ്പം)
എ​ണ്ണ...........​വ​റു​ക്കാൻ
മാ​രി​നേ​റ്റി​ന്
മു​ട്ട..........​ഒ​ന്നി​ന്റെ​ ​പ​കു​തി
കോ​ൺ​ഫ്ലോ​ർ..........​ഒ​ന്ന​ര​ ​ടേ.​സ്‌​പൂൺ
മു​ള​കു​പൊ​ടി.........​ഒ​രു​നു​ള്ള്
ഉ​പ്പ്,​ ​കു​രു​മു​ള​കു​പൊ​ടി..............​പാ​ക​ത്തി​ന്
സോ​സി​ന്
ചി​ക്ക​ൻ​സ്റ്റോ​ക്ക്...........​ഒ​രു​ക​പ്പ്
ഇ​ഞ്ചി​ ​പൊ​ടി​യാ​യ​രി​ഞ്ഞ​ത്..........​ഒ​രു​ ​ടീ.​സ്‌​പൂൺ
വെ​ളു​ത്തു​ള്ളി...................​ഒ​ന്ന​ര​ ​ടേ.​സ്‌​പൂൺ
പ​ച്ച​മു​ള​ക്...............​ഒ​ന്ന​ര​ ​ടേ.​സ്‌​പൂൺ
മ​ല്ലി​യി​ല..............2​ ​ടേ.​സ്‌​പൂൺ
സോ​യാ​സോ​സ്............​ഒ​ന്ന​ര​ ​ടേ.​സ്‌​പൂൺ
കു​രു​മു​ള​കു​പൊ​ടി..........​ര​ണ്ടു​നു​ള്ള്
കോ​ൺ​ഫ്ലോ​ർ............​ഒ​രു​ ​ടേ.​സ്‌​പൂ​ൺ​ ​(​കാ​ൽ​ക്ക​പ്പ് ​വെ​ള്ള​വു​മാ​യി​ ​ചേ​‌​ർ​ത്തി​ള​ക്കി​യ​ത്)
എ​ണ്ണ....................2​ ​ടേ.​സ്‌​പൂൺ
ഉ​പ്പ്..............​പാ​ക​ത്തി​ന്
അ​ല​ങ്ക​രി​ക്കാൻ
സ്‌​പ്രിം​ഗ് ​ഒ​നി​യ​ന്റെ​ ​ഇ​ല​ ​ചെ​റു​താ​യ​രി​ഞ്ഞ​ത്.......​ഒ​രു​ ​ടേ.​സ്‌​പൂൺ
മ​ല്ലി​യി​ല..........​ഒ​രു​ ​ടേ.​സ്‌​പൂൺ
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
കൊ​ഞ്ചി​ന്റെ​ ​തോ​ട് ​ക​ള​ഞ്ഞ് ​വൃ​ത്തി​യാ​ക്കി​ ​വെ​ള്ളം​ ​തോ​രാ​ൻ​ ​വ​യ്‌​ക്കു​ക.​മാ​രി​നേ​റ്റി​നാ​യി​ ​കു​റി​ച്ച​വ​ ​ഒ​രു​ ​ബൗ​ളി​ൽ​ ​എ​ടു​ത്തി​ള​ക്കു​ക.​ ​കൊ​ഞ്ച് ​ഇ​തി​ലി​ട്ട് ​ന​ന്നാ​യി​ ​പി​ടി​പ്പി​ച്ച് ​പ​ത്തു​മി​നി​ട്ട് ​വ​യ്‌​ക്കു​ക.​ ​ചൂ​ടെ​ണ്ണ​യി​ലേ​ക്കി​ട്ട് ​വ​റു​ത്ത് ​ബ്രൗ​ൺ​ ​നി​റ​മാ​ക്കി​ ​കോ​രി​ ​വ​യ്‌​ക്കു​ക.
ഇ​നി​ ​സോ​സ് ​ത​യ്യാ​റാ​ക്കാം.
ഒ​രു​ ​പാ​ൻ​ ​അ​ടു​പ്പ​ത്ത് ​വ​ച്ച് ​ചൂ​ടാ​കു​മ്പോ​ൾ​ രണ്ടു ​ടേ.​സ്‌​പൂ​ൺ​ ​എ​ണ്ണ​യൊ​ഴി​ച്ച് ​ചൂ​ടാ​ക്കു​ക.​ ​ഇ​ഞ്ചി,​ ​പ​ച്ച​മു​ള​ക്,​ ​വെ​ളു​ത്തു​ള്ളി,​ ​മ​ല്ലി​യി​ല​ ​എ​ന്നി​വ​യി​ട്ട് ​അ​ര​മി​നി​ട്ടി​ള​ക്കി​ ​വ​റു​ക്കു​ക.​ ​ഇ​തി​ലേ​ക്ക് ​ചി​ക്ക​ൻ​ ​സ്റ്റോ​ക്ക് ​(​കോ​ഴി​യി​റ​ച്ചി​ ​വേ​വി​ച്ച് ​അ​വ​ശേ​ഷി​ക്കു​ന്ന​ ​വെ​ള്ളം​),​ ​സോ​യാ​സോ​സ്,​ ​കോ​ൺ​ഫ്ലോ​ർ​ ​പേ​സ്റ്റ് ​എ​ന്നി​വ​ ​ചേ​ർ​ത്തി​ള​ക്കു​ക.​ ​മി​ശ്രി​തം​ ​കു​റു​കി​വ​രു​മ്പോ​ൾ​ ​ഇ​തി​ലേ​ക്ക് ​വ​റു​ത്ത് ​വ​ച്ച​ ​കൊ​ഞ്ചി​ടു​ക.​ ​ര​ണ്ട് ​മി​നി​ട്ട് ​തു​റ​ന്നു​വ​ച്ച് ​വേ​വി​ക്കു​ക.​ ​ചെ​റു​തീ​യി​ൽ​ ​വ​ച്ചാ​ൽ​ ​മ​തി​യാ​കും.​ ​ഇ​നി​ ​വാ​ങ്ങി​ ​വി​ള​മ്പാ​നു​ള്ള​ ​ബൗ​ളി​ലേ​ക്ക് ​പ​ക​രു​ക.​ ​സ്‌​പ്രിം​ഗ് ​ഒ​നി​യ​നും​ ​മ​ല്ലി​യി​ല​യും​ ​അ​രി​ഞ്ഞ​ത് ​മീ​തെ​ ​ഇ​ട്ട് ​അ​ല​ങ്ക​രി​ച്ച് ​ചി​ക്ക​ൻ​ ​ഫ്രൈ​ഡ് ​റൈ​സി​നൊ​പ്പം​ ​വി​ള​മ്പാം.

മ​ഷ്‌​റൂം​ ​മ​ട്ട​ൺ​ ​പു​ലാ​വ്
ചേ​രു​വ​കൾ
എ​ല്ല് ​ നീ​ക്കി​യ​ ​ആ​ട്ടി​റ​ച്ചി​ ​ക്യൂ​ബു​ക​ൾ..........​മു​ക്കാ​ൽ​കി​ലോ
ബ​ട്ട​ൺ​ ​മ​ഷ്റൂം..........​ര​ണ്ട് ​ക​പ്പ് ​
(​നീ​ള​ത്തി​ല​രി​ഞ്ഞ് ​നെ​യ്യി​ൽ​ ​വ​റു​ത്ത​ത്)
ബ​സു​മ​തി​യ​രി......​ഒ​ന്നേ​കാ​ൽ​ക​പ്പ് ​
(​ക​ഴു​കി​ ​വെ​ള്ളം​ ​തോ​ർ​ത്തി​യ​ത്)
തൈ​ര്............​ഒ​രു​ക​പ്പ്
ഗ്രീ​ൻ​പീ​സ് ​വേ​വി​ച്ച​ത്...........​ഒ​രു​ക​പ്പ്
അ​ണ്ടി​പ്പ​രി​പ്പ്........​അ​ര​ക്ക​പ്പ് ​(​അ​ര​ച്ച​ത്)
സ​വാ​ള..........​ര​ണ്ടെ​ണ്ണം​ ​(​നീ​ള​ത്തി​ല​രി​ഞ്ഞ​ത്)
പ​ച്ച​മു​ള​ക്..........​നാ​ലെ​ണ്ണം
സ​വാ​ള................​ര​ണ്ടെ​ണ്ണം​ ​(​വേ​വി​ച്ച് ​അ​ര​ച്ച​ത്)
ഗ്രാ​മ്പൂ,​ ​ഏ​ല​യ്‌​ക്ക,​ ​പ​ട്ട,​ ​പെ​രും​ജീ​ര​കം.......
കാ​ൽ​ ടേ.​സ്‌​പൂ​ൺ​ ​വീ​തം
ഇ​ഞ്ചി​ ​-​ ​വെ​ളു​ത്തു​ള്ളി​ ​പേ​സ്റ്റ്...............2​ ​ടീ.​സ്പൂൺ
ക​ശ​ക​ശ...........​ഒ​രു​ ​ടീ.​സ്‌​പൂ​ൺ​ ​(​അ​ര​ച്ച​ത്)
കു​ങ്കു​മ​പ്പൂ​വ്........​കാ​ൽ​ ​ടീ.​സ്‌​പൂ​ൺ​ ​(​ഒ​രു​ ​ടീ.​സ്‌​പൂ​ൺ​ ​
പാ​ലി​ൽ​ ​കു​തി​ർ​ത്ത​ത്)
നാ​ര​ങ്ങാ​ക​ഷ​ണ​ങ്ങ​ൾ.......​കു​റ​ച്ച്
എ​ണ്ണ.........​അ​ര​ക്ക​പ്പ്
ഉ​പ്പ്,​ ​കു​രു​മു​ള​കു​പൊ​ടി..............​പാ​ക​ത്തി​ന്
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
ഗ്രാ​മ്പൂ,​ ​ഏ​ല​യ്‌​ക്ക,​ ​പ​ട്ട,​ ​പെ​രും​ജീ​ര​കം,​ ​ഉ​പ്പ് ​എ​ന്നി​വ​ ​ഇ​റ​ച്ചി​യി​ൽ​ ​ചേ​ർ​ക്കു​ക.​ ​ഇ​തൊ​രു​ ​പ്ര​ഷ​ർ​ ​കു​ക്ക​റി​ലാ​ക്കി​ ​പാ​ക​ത്തി​ന് ​വെ​ള്ള​മൊ​ഴി​ച്ച് ​അ​ട​ച്ച് ​വേ​വി​ക്കു​ക.​ ​എ​ണ്ണ​ ​ഒ​രു​ ​പാ​നി​ൽ​ ​ഒ​ഴി​ച്ച് ​ചൂ​ടാ​ക്കു​ക.​ ​ഇ​തി​ൽ​ ​ഇ​ഞ്ചി​ ​-​ ​വെ​ളു​ത്തു​ള്ളി​ ​പേ​സ്റ്റ്,​ ​പ​ച്ച​മു​ള​ക്,​ ​സ​വാ​ള​ ​അ​ര​ച്ച​ത് ​എ​ന്നി​വ​യി​ട്ട് ​പൊ​ൻ​നി​റ​മാ​കും​വ​രെ​ ​വ​റു​ക്കു​ക.​ ​അ​ണ്ടി​പ്പ​രി​പ്പും​ ​ക​ശ​ക​ശ​യും​ ​അ​ര​ച്ച​തി​ടു​ക.​ ​വ​റു​ക്കു​ക.​ ​തൈ​ര് ​ഒ​ഴി​ക്കു​ക.​ ​ന​ന്നാ​യി​ള​ക്കി​ ​ഇ​റ​ച്ചി,​ ​മ​ഷ്റൂം,​ ​ഗ്രീ​ൻ​പീ​സ്,​ ​ഉ​പ്പ്,​ ​കു​രു​മു​ള​ക് ​പൊ​ടി​ ​എ​ന്നി​വ​യും​ ​ചേ​ർ​ക്കാം.​ ​ഇ​ത് ​വാ​ങ്ങി​ ​വ​യ്‌​ക്കു​ക.​ ​അ​രി​ ​വേ​വി​ച്ച് ​വ​യ്‌​ക്കു​ക.​ ​ഒ​രു​ ​പാ​നി​ൽ​ ​ഒ​രു​ ​നി​ര​യാ​യി​ ​ഇ​റ​ക്കൂ​ട്ടും​ ​ഒ​രു​നി​ര​യാ​യി​ ​ചോ​റും​ ​വി​ള​മ്പു​ക.​ ​അ​വ​സാ​ന​ത്തെ​നി​ര​യാ​യി​ ​ചോ​റ് ​വ​ര​ണം.​ ​കു​ങ്കു​മ​പ്പൂ​വ് ​പാ​ലി​ൽ​ ​കു​തി​ർ​ത്ത​ത് ​ത​ളി​ക്കു​ക.​ ​ഇ​നി​യി​ത് ​ന​ന്നാ​യി​ ​ചൂ​ടാ​ക്കു​ക.​ ​സ​വാ​ള​ ​ര​ണ്ടെ​ണ്ണം​ ​നീ​ള​ത്തി​ല​രി​ഞ്ഞ​ത് ​എ​ണ്ണ​യി​ൽ​ ​വ​റു​ത്ത് ​ക​രു​ക​രു​പ്പാ​ക്കി​യ​ക് ​മീ​തെ​ ​വി​ത​റു​ക.​ ​നാ​ര​ങ്ങാ​ക​ഷ​ണ​ങ്ങ​ളും​ ​വ​ച്ച് ​വാ​ങ്ങു​ക.

ee

ചിക്കൻ ഫ്രൈഡ് റൈസ്

ചേ​രു​വ​കൾ
ബ​സു​മ​തി​യ​രി................2​ ​ക​പ്പ്
കോ​ഴി​യി​റ​ച്ചി​ ​വേ​വി​ച്ച് ​ചെ​റു​ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്..........
മു​ക്കാ​ൽ​ക​പ്പ്
സ്‌​പ്രിം​ഗ് ​ഒ​നി​യ​ന്റെ​ ​ത​ണ്ട് ​ക​നം​
​കു​റ​ച്ച് ​വ​ട്ട​ത്തി​ല​രി​ഞ്ഞ​ത്...........​മു​ക്കാ​ൽ​ക​പ്പ്
സ്‌​പ്രിം​ഗ് ​ഒ​നി​യ​ന്റെ​ ​ഇ​ല​ ​ചെ​റു​താ​യ​രി​ഞ്ഞ​ത്...............​ഒ​രു​ക​പ്പ്
മു​ട്ട..........​ഒ​രെ​ണ്ണം
ഇ​ഞ്ചി​ ​ചെ​റു​താ​യ​രി​ഞ്ഞ​ത്.............​ഒ​രു​ ​ടീ.​സ്‌​പൂൺ
പ​ച്ച​മു​ള​ക്...............​ഒ​രു​ ​ടീ.​സ്‌​പൂൺ
കു​രു​മു​ള​കു​പൊ​ടി...........​ഒ​രു​ ​ടീ.​സ്‌​പൂൺ
സോ​യാ​സോ​സ്............3​ ​ടേ.​സ്‌​പൂൺ
എ​ണ്ണ............4​ ​ടേ.​സ്‌​പൂൺ
ഉ​പ്പ്................​പാ​ക​ത്തി​ന്
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
അ​രി​ ​ക​ഴു​കി​ ​വാ​രി​വെ​ള്ള​ത്തി​ലി​ട്ട് ​പ​ത്ത് ​മി​നി​ട്ട് ​വ​യ്‌​ക്കു​ക.​ ​വെ​ള്ളം​ ​തി​ള​പ്പി​ച്ച് ​ഉ​പ്പി​ട്ട് ​അ​തി​ൽ​ ​അ​രി​ ​ഇ​ടു​ക.​ ​ഇ​ട​ത്ത​രം​ ​തീ​യി​ൽ​ ​തു​റ​ന്ന് ​വ​ച്ച് ​അ​രി​ ​വെ​ന്ത് ​മ​യം​ ​വ​രും​ ​വ​രെ​ ​വ​യ്‌​ക്കു​ക.​ ​അ​രി​ ​കൂ​ടു​ത​ൽ​ ​വെ​ന്തു​ ​പോ​കാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്കു​ക.​ ​പാ​ക​ത്തി​ന് ​വേ​വി​ച്ച് ​വാ​ങ്ങി​ ​വാ​ർ​ത്ത് ​വ​യ്‌​ക്കു​ക.​ ​കു​റ​ച്ച് ​ത​ണു​ത്ത​ ​വെ​ള്ളം​ ​ഒ​ഴി​ച്ച് ​വീ​ണ്ടും​ ​വാ​ർ​ക്കു​ക.​ ​ചോ​റ് ​ഒ​രു​ ​പ​ര​ന്ന​ ​പാ​ത്ര​ത്തി​ൽ​ ​നി​ര​ത്തു​ക.​ ​ഒ​രു​ ​ബൗ​ളി​ലേ​ക്ക് ​മു​ട്ടി​ ​പൊ​ട്ടി​ച്ചൊ​ഴി​ക്കു​ക.​ ​ഇ​തി​ൽ​ ​ഉ​പ്പും​ ​അ​ര​ ​ടീ.​സ്‌​പൂ​ൺ​ ​കു​രു​മു​ള​കു​പൊ​ടി​യും​ ​ചേ​ർ​ത്തി​ള​ക്കു​ക.​ ​ഒ​രു​ ​നോ​ൺ​സ്റ്റി​ക് ​പാ​ൻ​ ​അ​ടു​പ്പ​ത്ത് ​വ​ച്ച് ​ചൂ​ടാ​ക്കി​ ​ഒ​രു​ ​ടേ.​സ്‌​പൂ​ൺ​ ​എ​ണ്ണ​ ​ഒ​ഴി​ച്ച് ​പാ​ൻ​ ​വ​ട്ട​ത്തി​ൽ​ ​ക​റ​ക്കി​ ​എ​ണ്ണ​ ​എ​ല്ലാ​യി​ട​ത്തേ​ക്കും​ ​വ്യാ​പി​പ്പി​ക്കു​ക.​ ​മു​ട്ട​ ​മി​ശ്രി​തം​ ​ഒ​ഴി​ച്ച് ​പാ​ൻ​ ​വ​ട്ട​ത്തി​ൽ​ ​ക​റ​ക്കി​ ​എ​ല്ലാ​യി​ട​ത്തേ​ക്കും​ ​മു​ട്ട​ മി​ശ്രി​തം​ ​വ്യാ​പി​പ്പി​ക്കു​ക.​ ​ഇ​നി​യി​ത് ​ചി​ക്കി​ ​ചെ​റു​ ​ക​ഷ​ണ​ങ്ങ​ളാ​ക്കു​ക.​ ​മി​ച്ച​മു​ള്ള​ ​മൂ​ന്ന് ​ടേ.​സ്‌​പൂ​ൺ​ ​എ​ണ്ണ​ ​ഒ​രു​ ​പാ​നി​ൽ​ ​ഒ​ഴി​ച്ച് ​ചൂ​ടാ​ക്കു​ക.​ ​ഇ​തി​ൽ​ ​ഇ​ഞ്ചി,​ ​പ​ച്ച​മു​ള​ക്,​ ​സ്‌​പ്രിം​ഗ് ​ഒ​നി​യ​ൻ​ ​ത​ണ്ട്,​ ​ഇ​ല​ ​എ​ന്നി​വ​ ​അ​രി​ഞ്ഞ​ത് ​ഇ​ടു​ക.​ ​അ​ര​ ​ടീ.​സ്‌​പൂ​ൺ​ ​കു​രു​മു​ള​കു​ ​പൊ​ടി​യും​ ​അ​ൽ​പ്പം​ ​ഉ​പ്പും​ ​ചേ​ർ​ത്തി​ള​ക്കു​ക.​ ​ഒ​രു​ ​മി​നി​റ്റി​നു​ശേ​ഷം​ ​ചോ​റും​ ​സോ​യാ​സോ​സും​ ​ഇ​തി​ലേ​ക്ക് ​ചേ​ർ​ത്ത് ​ഉ​യ​ർ​ന്ന​ ​തീ​യി​ൽ​ ​ര​ണ്ട് ​മി​നി​ട്ട് ​വ​ച്ച് ഇ​ള​ക്കു​ക.​ ​മു​ട്ട​ ​ത​യ്യാ​റാ​ക്കി​ ​വ​ച്ചി​രി​ക്കു​ന്ന​ത് ​ഇ​ട്ട് ​ന​ന്നാ​യി​ള​ക്കി​ ​വാ​ങ്ങു​ക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLY, KITCHEN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.