SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.02 PM IST

സംസ്ഥാനങ്ങളെ ഒരിക്കലും കൈവിടില്ല; 15 ദിവസത്തിനകം രണ്ട് കോടി ഡോസ് നൽകുമെന്ന് കേന്ദ്ര സർക്കാർ

centre

ന്യൂഡൽഹി: വാക്സിൻ ക്ഷാമം കൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനങ്ങൾക്ക് ആശ്വാസവുമായി കേന്ദ്ര സർക്കാർ. അടുത്ത 15 ദിവസത്തിനകം 1.92 കോടി വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കൊവിഷീൽഡ്,​ കൊവാക്‌സിൻ എന്നീ രണ്ട് വാക്‌സിനുകളുമാണ് സൗജന്യമായി കേന്ദ്ര സർക്കാർ നൽകുക. മേയ് 16നും 31നുമിടയിൽ ഇത് നൽകുമെന്ന് കോന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.

ഇവ നൽകുന്നതിന് മുൻപ് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അറിയിക്കുമെന്നും സംസ്ഥാനങ്ങൾ പരമാവധി വാക്‌സിൻ നഷ്‌ടപ്പെടുത്താതെ ഉപയോഗിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ആകെ 191.99 ലക്ഷം ഡോസുകളാണ് വിതരണം ചെയ്യുക. 162.5 ലക്ഷം കൊവിഷീൽഡും 29.49 ലക്ഷം കൊവാക്‌സിനും. സംസ്ഥാനങ്ങളുടെ ഉപയോഗത്തിനനുസരിച്ചാണ് വിതരണം ചെയ്യുകയെന്ന് ജാവദേക്കർ അറിയിച്ചു. മേയ് ഒന്നിനും 15നുമിടയിൽ 1.7 കോടി ഡോസ് വാക്‌സിനാണ് കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങൾക്ക് നൽകിയത്. ഇതുകൂടാതെ 4.39 കോടി ഡോസ് വാക്‌സിൻ നേരിട്ട് വാങ്ങാനും സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും ഈ മാസം അനുമതി നൽകി.

രാജ്യത്ത് ഇതുവരെ 18 കോടി കൊവിഡ് വാക്‌സിൻ ഡോസുകളാണ് നൽകിയത്. ലോകത്ത് ഇത്രവേഗം ഇത്രയധികം ഡോസുകൾ വിതരണം ചെയ്‌ത രാജ്യമില്ല. 114 ദിവസം കൊണ്ടാണ് ഇത്ര ഡോസുകൾ നൽകിയത്. അമേരിക്ക 115 ദിവസങ്ങൾ കൊണ്ടും ചൈന 119 ദിവസങ്ങൾ കൊണ്ടുമാണ് ഇത്രയും ഡോസുകൾ നൽകിയിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CENTRE, AIDE, STATE, VACCINES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.