SignIn
Kerala Kaumudi Online
Thursday, 25 April 2024 12.52 PM IST

പേര് മാറ്റിയിട്ടും വിലക്ക് മാറിയില്ല

aquariam

അക്വേറിയത്തിന്റെ ഒ.ടി.ടി റിലീസിനും സ്‌റ്റേ

ടി. ദീപേഷ് സംവിധാനം ചെയ്ത അക്വേറിയം എന്ന ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കന്യാസ്‌ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയ്‌സ് ഒഫ് നൺസ് കൂട്ടായ്മ നൽകിയ പരാതിയെ തുടർന്നാണ് സിനിമയുടെ റിലീസ് പത്ത് ദിവസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തത്.

പിതാവിനും പുത്രനുമെന്ന പേരിൽ വർഷങ്ങൾക്ക് മുൻപ് ചിത്രീകരിച്ച ഈ ചിത്രത്തിന് രണ്ട് തവണ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചിരുന്നു. സെൻസർ ബോർഡ് ട്രിബ്യൂണലിന്റെ നിർദ്ദേശ പ്രകാരമാണ് അക്വേറിയം എന്ന് പേര് മാറ്റി ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങിയത്. മേയ് 14-നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ട്രെയിലറിനൊപ്പം റിലീസ് ഡേറ്റ് കൂടി പ്രഖ്യാപിച്ചതോടെയാണ് കന്യാസ്ത്രീകളുടെ കൂട്ടായ്മ നിയമപരമായി നീങ്ങാൻ തീരുമാനിച്ചത്.

ഹണിറോസ്, സണ്ണി വയ്‌ൻ, ശാരി എന്നിവർക്കൊപ്പം കലാസംവിധായകൻ സാബു സിറിൾ, സംവിധായകൻ വി.കെ. പ്രകാശ്, കന്നഡ താരം രാജശ്രീ പൊന്നപ്പ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HONEYROSE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.