SignIn
Kerala Kaumudi Online
Thursday, 18 April 2024 7.33 AM IST

മാട്ടൂൽ,പുതിയങ്ങാടി നീരൊഴുക്കും ചാൽ പ്രദേശങ്ങൾ ഭീതിയിൽ

photo
മാട്ടൂൽ കക്കാടം ചാൽ തീരപ്രദേശത്ത് ഉണ്ടായ കടലാക്രമണം

പഴയങ്ങാടി:കടലിൽ ന്യുനമർദ്ധം രൂപപെട്ടതോടെ മാടായി പഞ്ചായത്തിലെ പുതിയങ്ങാടി നീരൊഴുക്കുംചാൽ,ബീച്ച് റോഡ് മാട്ടൂൽ പഞ്ചായത്തിലെ സൗത്ത് കക്കാടം ചാൽ, പുലിമുട്ട്,മഞ്ഞതോട്, ബിരിയാണി റോഡ് ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷം. മാട്ടൂൽ കക്കാടം ചാലിൽ സംരക്ഷണ ഭിത്തി വരെ കടൽ കയറിക്കഴിഞ്ഞു.

വലിയ അപകടസാദ്ധ്യതയുള്ള തീരദേശ മേഖലയാണിത്. കരിങ്കൽ ഭിത്തികൾ ചിലയിടങ്ങളിൽ തകർന്നതിനാൽ ഇവിടെ താമസിക്കുന്ന നിരവധി കുടുംബങ്ങൾ ഭീതിയിലാണ്. നേരത്തെ സുനാമി ബാധിതമായ മാട്ടൂൽ ,മാടായി പഞ്ചായത്തുകളിലെ ഈ പ്രദേശത്ത് സംരക്ഷണഭിത്തികൾ പുനർനിർമ്മിച്ചത് ചെറിയ ആശ്വാസമായിരുന്നെങ്കിലും ഇക്കുറി കടലാക്രമണം ഏതുരീതിയിലായിരിക്കുമെന്ന ആശങ്കയിലാണ് തീരദേശജനത.ന്യുനമർദ്ദം മൂലം ജലപ്രവാഹത്തിന്റെ തീവ്രത വർദ്ധിച്ച് ഉയർന്ന തിരമാലകൾ രൂപപ്പെടുന്നു എന്നുള്ളതാണ് ജനങ്ങളെ ഭീതിയിൽ ആക്കുന്നത്. നൂറു കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ പലതവണ കടലാക്രമണം ഉണ്ടായിട്ടുണ്ട്. മാട്ടൂൽ,മാടായി പഞ്ചായത്തുകളും ജില്ല ഭരണകൂടവും ഇടപെട്ട് ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം എന്നാണ് തീരദേശ നിവാസികളുടെ ആവിശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.