SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.45 PM IST

ഔസഫ് കോർ എപ്പിസ്‌കോപ്പ ഓർമ്മയായി

father

പെരുമ്പാവൂർ: യാക്കോബായ സുറിയാനിസഭ സീനിയർ വൈദികനും പെരുമ്പാവൂർ ബഥേൽ സുലോക്കോ കത്തിഡ്രൽ ഇടവകാംഗവുമായ ഔസഫ് കോർ എപ്പിസ്‌കോപ്പ (85) നിര്യാതനായി. മലങ്കര യാക്കോബായ സുറിയാനി സഭ വൈദിക ട്രസ്റ്റി, വർക്കിംഗ് കമ്മിറ്റി അംഗം, സഭാ മാനേജിംഗ് കമ്മിറ്റി അംഗം, മലങ്കരസഭ സംസ്ഥാന കമ്മിറ്റി അംഗം, അങ്കമാലി ഭദ്രാസന കൗൺസിൽ അംഗം, പെരുമ്പാവൂർ എക്യുമെനിക്കൽ ക്ലർജി അസോസിയേഷൻ പ്രസിഡന്റ്, പെരുമ്പാവൂർ നഗരസഭ പ്രതിപക്ഷ ഉപനേതാവ്, പാത്തിയ്‌ക്കൽ കുടുംബയോഗം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് പെരുമ്പാവൂർ ബെഥേൽ സുലോക്കോ യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.

പാത്തിക്കൽ വീട്ടിൽ ഫാ. പൗലോസിന്റെയും അന്നമ്മയുടെയും മകനായി 1936 സെപ്തംബർ ആറിന് ജനിച്ച എപ്പിസ്‌കോപ്പ 1956 ജൂൺ 30ന് മാർ ഗ്രിഗോറിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തായിൽ നിന്ന് കോറൂയോ പട്ടവും 1961 മാർച്ച് 31ന് കശീശ പട്ടവും സ്വീകരിച്ചു. 1987ൽ ഡമാസ്കസിൽ വച്ച് ഇഗ്‌നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ കോർ-എപ്പിസ്‌ക്കോപ്പയായി ഉയർത്തി.

ഭാര്യ: വേങ്ങോല പട്ടളാട്ട് കുടുംബാംഗം പരേതയായ സാറാമ്മ. മക്കൾ: എബ്രഹാം, ജോർജ് (പാത്തിക്കൽ ഓട്ടോ സ്റ്റോഴ്‌സ് ആൻഡ് പാത്തിക്കൽ ഓട്ടോ ഏജൻസീസ്), പരേതനായ പോൾ, ഫാ. ജോൺ ജോസഫ് (വികാരി, സെന്റ് ജോർജ് ചാപ്പൽ, മംഗലത്തുനട), അന്നം. മരുമക്കൾ: ലിസി വള്ളിക്കാട്ടിൽ മഴുവന്നൂർ, മെറീന എടപ്പങ്ങാട്ടിൽ മുളന്തുരുത്തി, രജനി പേന്താലയിൽ വേളൂർ (പട്ടിമറ്റം മാർ കൂറിലോസ് സ്‌കൂൾ അദ്ധ്യാപിക), ഷാബു പോൾ കാഞ്ഞിരവേലി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.