തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെ ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ വിലക്കിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നടപടിയിൽ കേരള ടെലിവിഷൻ ഫെഡറേഷൻ പ്രതിഷേധിച്ചു. മാദ്ധ്യമങ്ങൾക്ക് മാത്രമല്ല പൊതുസമൂഹത്തിനും ബോദ്ധ്യപ്പെടാത്ത കേന്ദ്രമന്ത്രിയുടെ ഈ ഏകപക്ഷീയ നിലപാട് തിരുത്തണമെന്നും ഏഷ്യാനെറ്റ് ന്യൂസിനുള്ള വിലക്ക് അവസാനിപ്പിക്കണമെന്നും ഫെഡറേഷൻ പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ എം.പിയും സെക്രട്ടറി ബേബി മാത്യു സോമതീരവും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |