ന്യൂഡൽഹി: ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് വീണ്ടും കൊവിഡ്. സൺറൈസേഴ്സ് ഹൈദരാബാദ് താരമായ സാഹയ്ക്ക് നിറുത്തി വച്ചിരിക്കുന്ന ഐ.പി.എൽ പതിനാലാം സീസണിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. മേയ് നാലിനാണ് സാഹയ്ക്ക് കൊവിഡാണെന്ന വാർത്ത പുറത്തു വന്നത്.
തുടർന്ന് ഐസൊലേഷനിലായിരുന്ന താരം കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. എന്നാൽ പിന്നീട് നടത്തിയ രണ്ടാം പരിശോധനയിൽ സാഹ വീണ്ടും പോസിറ്റീവാകുകയായിരുന്നു. ന്യൂഡൽഹിയിൽ വീണ്ടും ഐസൊലേഷനിലാണ് അദ്ദേഹം. നേരത്തേ ഡേവിഡ് ഹസിക്കും നെഗറ്റീവായ ശേഷം അടുത്ത പരിശോധനയിൽ പോസിറ്റീവായിരുന്നു. നിലവിൽ അദ്ദേഹത്തിന് നെഗറ്റീവായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |