SignIn
Kerala Kaumudi Online
Saturday, 20 April 2024 6.00 AM IST

തുള്ളിക്കൊരുകുടം കവിഞ്ഞു

kadal

 പെരുമഴയിലും കാറ്റിലും വ്യാപകനാശം


കൊല്ലം: ന്യൂനമർദ്ദം ശക്തി പ്രാപിച്ച് തീവ്രനൂനമർദ്ദമായതോടെ ജില്ലയിൽ പെയ്ത് തോരാതെ പെരുമഴ. തുള്ളിക്കൊരുകുടവും കവിഞ്ഞതോടെ ജനജീവിതവും വെള്ളത്തിൽ മുങ്ങിത്തുടങ്ങി. രണ്ട് ദിവസമായി തുടരുന്ന മഴയ്ക്കൊപ്പം ഇന്നലെ കാറ്റും ശക്തിപ്പെട്ടു.

ജില്ലയിൽ വ്യാപകമായി മരങ്ങൾ കടപുഴകി വീടുകൾ നശിച്ചു. പല സ്ഥലങ്ങളിലും വൈദ്യുതി വിതരണവും തടസപ്പെട്ടു. തീരദേശത്ത് കടലാക്രമണം അതിശക്തമാണ്. പലയിടത്തും തിര കരകവർന്ന് വീടുകൾക്ക് ഭീഷണിയായിട്ടുണ്ട്.

കൊവിഡ് ദുരിതത്തിനിടയിൽ മഴ ദുരിതപ്പെയ്ത്തായി തുടരുകയാണ്. പ്രാഥമിക കണക്കെടുപ്പിൽ മൂന്ന് കോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തൽ. കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി താലൂക്കുകളിലാണ് മഴ കൂടുതൽ ദുരിതം വിതച്ചത്.

കുന്നത്തൂർ താലൂക്കിൽ 13 മണിക്കൂർ കഴിഞ്ഞിട്ടും തകരാറിലായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടായി. പല റോഡുകളും വെള്ളത്തിനടിയിലാണ്. വെള്ളം കെട്ടിനിന്ന് കരകൃഷികളും നശിച്ചുതുടങ്ങി. കനത്ത മഴകാരണം ഇന്നലെ വാക്‌സിൻ വിതരണവും നടന്നില്ല. നിരത്തുകളിലും അത്യാവശ്യ വാഹനങ്ങൾ മാത്രമാണ് ഇറങ്ങിയത്. മഴയിൽ നനഞ്ഞ് കുതിർന്നതോടെ ജനം വീടുകളിൽ ഒതുങ്ങി.

കൊല്ലം താലൂക്ക്

1.നഗരം ഒഴിച്ച് ഉൾപ്രദേശങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി നിലച്ചു
2. തൃക്കോവിൽ വട്ടം എൻ.എസ്.എസ് സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ്
3. തങ്ങുന്നത് അഞ്ച് കുടുംബങ്ങളിലെ 24 പേർ
4. മൺറോത്തുരുത്തിൽ ഏഴും പൂതക്കുളത്ത് അഞ്ചും വീടുകളും തകർന്നു
5. മരങ്ങൾ കടപുഴകി ഗതാഗതം മുടങ്ങി

കരുനാഗപ്പള്ളി

1. പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി
2. തേവലക്കര, തഴവ, അയണിവേലിക്കുളങ്ങര, തഴവ, തൊടിയൂർ എന്നിവിടങ്ങളിൽ വീടുകൾ തകർന്നു
3. ഇടിമിന്നലിൽ തഴവയിൽ നാശം
4. ഏത്തവാഴ അടക്കമുള്ള ഓണക്കാല കൃഷികൾ നിലംപൊത്തി
5.പകലും രാത്രിയിലും ഇടവിട്ട് വൈദ്യുതി തടസപ്പെട്ടു

കുന്നത്തൂർ


1. വ്യാപകമായി മരങ്ങൾ കടപുഴകി
2. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായില്ല
3. കാറ്റിൽ വൻ തോതിൽ കൃഷിനാശം
4. ഏത്തവാഴയും മരച്ചീനിയും നിലംപൊത്തി
5. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

കൊട്ടാരക്കര


1. വാളകത്തും ഉമ്മന്നൂരിലും വീടുകൾ തകർന്നു
2. കാറ്റിൽ വ്യാപകമായി കൃഷിനാശം
3. വൈദ്യുതി വിതരണം തടസപ്പെട്ടു

പത്തനാപുരം


1. മഴ ശക്തം, കെടുതികൾ വ്യാപകം
2. കല്ലടയാർ കരകവിഞ്ഞു. തീരം ഭീതിയിൽ
3. വാഴ, വെറ്റില, ഏത്തവാഴ കൃഷികൾ നശിച്ചു

പുനലൂർ


1. മഴയും കാറ്റും ശക്തം
2. ഗ്രാമങ്ങളിൽ വൈദ്യുതി തടസം
3. റബർമരങ്ങൾ ഒടിഞ്ഞ് പലേടത്തും ഗതാഗത തടസം
4. അഞ്ചൽ, ആയൂർ, ഇടമുളയ്ക്കൽ പ്രദേശങ്ങളിൽ വീടുകൾ തകർന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.