കൊല്ലം: ശക്തമായ വേലിയേറ്റത്തെ തുടർന്ന് റോഡ് സഹിതം മുക്കം പൊഴി മുറിഞ്ഞ് തീരദേശപാത വഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് മുന്നരയോടെയായിരുന്നു സംഭവം. ശക്തമായ തിരയിൽ പൊഴി മുറിഞ്ഞ് കടൽജലം കായലിലേക്ക് പരക്കുകയായിരുന്നു. ഇന്നും വേലിയേറ്റം ഉണ്ടായി കടൽ ജലം കയറിയാൽ കൊല്ലം തോടിന്റെയും പരവൂർ കായിലിന്റെ തീരങ്ങൾ അപകടത്തിലാകും. അതുകൊണ്ട് തന്നെ റോഡ് പുനഃസ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. പരവൂർ കായലിലും കൊല്ലം തോട്ടിലും ജലനിരപ്പ് ഉയർന്നാലും കടലിലേക്ക് ഒഴുകിപ്പോകുന്ന തരത്തിൽ പരവൂർ ചീപ്പ് ഉയർത്തിയിട്ടുണ്ട്. റോഡ് പുനഃസ്ഥാപിച്ചാലും ഇതുവഴിയുള്ള ഗതാഗതത്തിന് താത്കാലിക നിയന്ത്രണം ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |