SignIn
Kerala Kaumudi Online
Thursday, 25 April 2024 12.51 PM IST

'ഫാറ്റ് ഷെയ്‌മിങ്ങിന് ഇരയായി, ശരീരം ലൈംഗികപരമായി ചിത്രീകരിക്കപ്പെട്ടു, സ്വന്തം ശരീരത്തെ വെറുത്തു'; തുറന്നുപറഞ്ഞ് നടി കാർത്തിക മുരളീധരൻ

karthika-muralidharan

ദുൽഖർ സൽമാൻ ചിത്രമായ 'കോമ്രേഡ് ഇൻ അമേരിക്ക(സിഐഎ), മമ്മൂട്ടി ചിത്രം 'അങ്കിൾ' എന്നിവയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി കാർത്തിക മുരളീധരൻ തന്റെ ശരീരത്തിന്റെ സ്വാഭാവികമായ രൂപം കൊണ്ടുമാത്രം നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ച് മനസുതുറക്കുന്നു. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടി ഇതേക്കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്തുവന്നത്.

നന്നേ ചെറുപ്പമായിരുന്നപ്പോൾതന്നെ ശരീരത്തിന്റെ പേരിലുള്ള പരിഹാസങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് നടി തന്റെ കുറിപ്പിലൂടെ പറയുന്നത്. അനാരോഗ്യപരമായ സൗന്ദര്യ സങ്കൽപ്പങ്ങൾ നിലനിൽക്കുന്ന സിനിമാ വ്യവസായത്തിന്റെ ഭാഗമായപ്പോൾ തന്റെ ശരീരത്തെ ലൈംഗികപരമായി ചിത്രീകരിക്കുന്നതും ഫാറ്റ് ഷെയ്‌മിങ്ങും നിയന്ത്രിക്കാനാകാത്ത രീതിയിൽ വർദ്ധിച്ചുവെന്നും കാർത്തിക പറഞ്ഞു.

തന്റെ ശരീരത്തെ അതെങ്ങനെയായാണോ അങ്ങനെ തന്നെ അംഗീകരിക്കപ്പെടണമെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താൻ തനിക്ക് കഴിഞ്ഞില്ലെന്നും തനിക്കുതന്നെ തന്റെ ശരീരത്തെ അംഗീകരിക്കാൻ സാധിക്കാത്ത അവസ്ഥ വന്നുവെന്നും കാർത്തിക തന്റെ കുറിപ്പിലൂടെ പറയുന്നു.

നടിയുടെ കുറിപ്പിൽ നിന്നുമുള്ള പ്രസക്ത ഭാഗങ്ങൾ ചുവടെ:

'വളരെ അനാരോഗ്യകരമായ സൗന്ദര്യ സങ്കല്‍പ്പങ്ങളുള്ള ഇൻഡസ്ട്രിയിൽ എത്തിയപ്പോള്‍ എനിക്ക് കൈകാര്യം ചെയ്യുവാൻ സാധിക്കുന്നതിനും അപ്പുറമായി പരിഹാസങ്ങൾ വന്നുകൊണ്ടേയിരുന്നു. ഞാനും എന്റെ ശരീരവും നിരന്തരം സംഘര്‍ഷത്തിലായി. ആ പോരാട്ടത്തിൽ ഞാൻ അവശയായി. ഞാനെന്ന വ്യക്തിയെ അങ്ങനെ തന്നെ സ്വീകരിക്കുവാൻ ലോകത്തെ ബോധ്യപ്പെടിത്തുന്നതിൽ ഞാൻ പരാജയപ്പെട്ടു.

എനിക്ക് പോലും എന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെ ലോ കാബ് ഡയറ്റ്, കീറ്റോസ തുടങ്ങിയ പല ഡയറ്റുകളും ഞാന്‍ കാലത്തേക്ക് പരീക്ഷിച്ചു. എന്നാല്‍ ഒന്നും ശരിയായില്ല. കാരണം എന്താണെന്ന് വച്ചാല്‍ ഞാന്‍ ഇതെല്ലാം ചെയ്യുന്നത് എന്റെ ശരീരത്തോടുള്ള വിരോധം കൊണ്ടായിരുന്നു.

എന്താണ് പ്രശ്‌നമെന്നും എന്റെ ശരീരം എന്താണെന്നും ഞാന്‍ മനസ്സിലാക്കാനും തുടങ്ങിയപ്പോഴാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. എന്റെ ഭക്ഷണശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റേണ്ടിവന്നു. ഭാരം കുറക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ് യോഗ ചെയ്യാന്‍ ആരംഭിച്ചത്. എന്നാല്‍ എന്റെ മനസ്സിനും ശരീരത്തിനും ചിന്തകള്‍ക്കും യോഗ നല്‍കിയ കരുത്ത് എന്നെ ആകെ മാറ്റി മറച്ചു.'

A post shared by Karthika Muralidharan (@karthikahp)

content details: karthika muralidharan opens up about the body fat shaming she faced.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA, INSTAGRAM, BODY SHAMING, FAT SHAMING, SHE, LIFESTYLE, KARTHIKA MURALIDHARAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.