SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.30 PM IST

കനത്ത മഴയിൽ കെ.എസ്.ഇ.ബിക്ക് കനത്ത നഷ്ടം

kseb

തിരുവനന്തപുരം: കനത്ത കാറ്റിലും മഴയിലും കെ.എസ്.ഇ.ബിയ്‌ക്ക് സംസ്ഥാനത്തുടനീളം കനത്ത നാശനഷ്ടം. ഉന്നത വോൾട്ടേജുള്ള ലൈനുകൾ വരെ തടസമുണ്ടായി. മരങ്ങൾ വീണ് നൂറുകണക്കിന് പോസ്റ്റുകൾ ഒടിഞ്ഞു. ആലപ്പുഴയിലാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്. കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലും നാശനഷ്ടമുണ്ടായി.

11 കെ.വി ലൈനിലെ തകരാറുകൾ പരിഹരിക്കുന്നതിനാണ് കെ.എസ്.ഇ.ബി മുൻഗണന നൽകുന്നത്. തുടർന്ന് ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറുകൾ പരിഹരിക്കും. അതിനു ശേഷമേ വ്യക്തിഗത പരാതികൾ പരിഹരിക്കൂ എന്നും കെ.എസ്.ഇ.ബി അറിയിച്ചു.

മഴയിലും കാറ്റിലും വൃക്ഷങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണം. വൈദ്യുതി അപകടങ്ങളോ അപകട സാദ്ധ്യതകളോ ശ്രദ്ധയിൽ പെട്ടാൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലോ എമർജൻസി നമ്പരായ 9496010101 ലോ അറിയിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.