തിരുവനന്തപുരം: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനും പാവങ്ങൾക്ക് സഹായമെത്തിക്കാനും പ്രയത്നിച്ച യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി.വി. ശ്രീനിവാസിനെതിരായ ഡൽഹി പൊലീസിന്റെ പ്രതികാര നടപടി രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. ജനങ്ങളെ സഹായിക്കുന്നത് കുറ്റകൃത്യമായിട്ടാണ് നരേന്ദ്രമോദി കാണുന്നത്. കൊവിഡ് ദുരിത ബാധിതർക്ക് സഹായമെത്തിക്കാതെ അതിന് തയ്യാറാകുന്നവർക്കെതിരെ കേസെടുക്കുന്ന വിചിത്ര നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. മോദി സർക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ ജനങ്ങൾ ശക്തമായി പ്രതിഷേധിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |