കൊല്ലം: എസ്.എൻ.ഡി.പി യോഗം വാർഷിക പൊതുയോഗം 2021 ഏപ്രിൽ 22ലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം അനുസരിച്ച് ചട്ടപ്രകാരമുള്ള തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിച്ചു. എന്നാൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ ഈമാസം 22ന് ചേർത്തല എസ്.എൻ കോളേജ് കാമ്പസിൽ നടത്താനിരുന്ന ശേഷിക്കുന്ന നടപടികളായ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും മാത്രം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |