തൃശൂർ: 2742 പേർ രോഗമുക്തരായ ദിനത്തിൽ ജില്ലയിൽ 3,334 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 12,182 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 27.37% ആണ്. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 56,050 ആണ്. തൃശൂർ സ്വദേശികളായ 91 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കം വഴി 3272 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 44 പേർക്കും 09 ആരോഗ്യ പ്രവർത്തകർക്കും ഉറവിടം അറിയാത്ത 09 പേർക്കും രോഗബാധ ഉണ്ടായി.
ചികിത്സയിൽ കഴിയുന്നവർ
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 530
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 1222
സർക്കാർ ആശുപത്രികളിൽ 379
സ്വകാര്യ ആശുപത്രികളിൽ 1044
വാക്സിന് സ്വീകരിച്ചവര്‍ 6,03,657
തൃശൂർ: ജില്ലയിൽ ഇതുവരെ കൊവിഡ് 19 ഫസ്റ്റ് ഡോസ് വാക്സിൻ 6,03,657 പേരും സെക്കൻഡ് ഡോസ് 1,57,326 പേരും സ്വീകരിച്ചു. ആരോഗ്യപ്രവർത്തകർ, മുന്നണി പോരാളികൾ, 60 വയസിന് മുകളിലുള്ളവർ എന്നിവരാണ് വാക്സിൻ സ്വീകരിച്ചത്. വിശദ വിവരം ഇതുപ്രകാരം.
വിഭാഗം ഫസ്റ്റ് ഡോസ് സെക്കൻഡ് ഡോസ് എന്ന ക്രമത്തിൽ
ആരോഗ്യപ്രവർത്തകർ 45,282 38,644
മുന്നണി പോരാളികൾ 12,121 12,303
പോളിംഗ് ഓഫീസർമാർ 24,526 11,387
45 - 59 വയസിന് ഇടയിലുള്ളവർ 2,12,353 14,660
60 വയസിന് മുകളിലുള്ളവർ 3,09,375 80,332.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |