തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 32,680 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1,22,628 സാമ്പിളുകൾ പരിശോധിച്ചതോടെ ടെസ്റ്റ് പോസിറ്റിവിറ്റി 26.65 ശതമാനമാണ്. രോഗികളുടെ എണ്ണത്തിലും രോഗവ്യാപനത്തിലും കഴിഞ്ഞ ദിവസങ്ങളെക്കാൾ കുറവുണ്ടായത് നേരിയ ആശ്വാസം നൽകുന്നുണ്ട്. 96 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 99 ആരോഗ്യ പ്രവർത്തകർ കൂടി വൈറസ് ബാധിതരായി. സ്ഥിരീകരിച്ചവരിൽ 29,969 പേർ സമ്പർക്കരോഗികളാണ്. 2316 പേരുടെ ഉറവിടം വ്യക്തമല്ല. 296 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നത്. ചികിത്സയിലായിരുന്ന 29,442 പേർ രോഗമുക്തി നേടി.
ഇന്നലെ രോഗവ്യാപനം കൂടുതൽ മലപ്പുറത്താണ്. 4782 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം 3744, തൃശൂർ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂർ 1652, പത്തനംതിട്ട 1119, കാസർകോട് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ സ്ഥിതി. ഹോട്ട് സ്പോട്ടുകൾ 852.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |