വടകര: കൊവിഡ് രോഗികൾക്കും, രോഗലക്ഷണമുള്ളവർക്കും, ക്വാറൻൈൻിലുള്ളവർക്കും സ്നേഹയാത്രയൊരുക്കി ഡി.വൈ.എഫ്.ഐ മേമുണ്ട മേഖല കമ്മിറ്റി. വാഹനം കിട്ടാത്ത പ്രയാസം മനസ്സിലാക്കിയാണ് മേഖല കമ്മിറ്റി വാഹന സൗകര്യം ഏർപ്പെടുത്താൻ തീരുമാനിച്ചത്. മേമുണ്ടയിലെ കെ.എസ് വൈശാഖാണ് സ്വന്തം ജീപ്പ് സ്നേഹയാത്ര പദ്ധതിക്കുവേണ്ടി ഡി.വൈ.എഫ്.ഐ.ക്ക് വിട്ടുനൽകിയത്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇത്തരം നൂറ് കണക്കിന് സ്നേഹ വാഹനങ്ങളാണ് കൊവിഡ് രോഗികൾക്കുവേണ്ടി സർവീസ് നടത്തുന്നത്. നിയുക്ത കുറ്റ്യാടി എം.എൽ.എ കെ.പി കുഞ്ഞമ്മദ്കുട്ടി മേമുണ്ടയിൽ സ്നേഹയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള,ഡി.വൈ.എഫ്.ഐ മേമുണ്ട മേഖല സെക്രട്ടറി രാഗേഷ് പുറ്റാറത്ത്, പ്രസിഡന്റ് സുബീഷ് പുതിയെടുത്ത്, പി എസ് അർജ്ജുൻ, ദുർഗ്ഗേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |