ആലപ്പുഴ: ജില്ലയിൽ ഇന്നലെ 1996 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 25,817 ആയി. 26.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1509 പേർ രോഗമുക്തരായി. 1993 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,16,562 പേർ രോഗമുക്തരായി.
#കേസ് 13, 3 അറസ്റ്റ്
ജില്ലയിൽ ലോക്ക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 13 കേസുകളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് മൂന്നു പേർക്കും മാസ്ക് ധരിക്കാത്തതിന് 319 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 273 പേർക്കും എതിരെ നടപടി സ്വീകരിച്ചു. 162 വാഹനങ്ങൾ പടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |