ഇറ്റാനഗർ: 2021 സീസണിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയെന്ന നേട്ടവുമായി അരുണാചൽ പ്രദേശ് സ്വദേശിനി താഷി യാങ്ഗോം. കേന്ദ്ര യുവജനകാര്യ മന്ത്രി കിരൺ റിജിജുവാണ് വാർത്ത പുറത്തുവിട്ടത്.
അരുണാചലിലെ ദിരംഗ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൗണ്ടനീറിംഗ് ആൻഡ് അലൈഡ് സ്പോർട്സിലാണ് താഷി പരിശീലനം പൂർത്തിയാക്കിയത്.
നിമാസിലെ നിരന്തര പരിശീലനമാണ് താഷിയെ കരുത്തയായ പർവതാരോഹകയായി മാറ്റിയതെന്ന് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു.
മേയ് 11നാണ് താഷി എവറസ്റ്റ് കീഴടക്കിയത്. നിമാസിൽ നിന്നും പരിശീലനം പൂർത്തിയാക്കി എവറസ്റ്റ് കീഴടക്കിയ ഒമ്പതാമത്തെ പർവതാരോഹകയാണ് 37കാരിയായ താഷി.
@അരുണാചലിലെ പശ്ചിമ കമെംഗ് ജില്ലയിൽ 52 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ഥാപനമാണ് നിമാസ്. ഭൂമി, വായു, അക്വാ മേഖലകളിലെ രാജ്യത്തെ ആദ്യത്തെ സാഹസിക സ്ഥാപനമാണിത്. പർവത രക്ഷാപ്രവർത്തനം, പർവതാരോഹണം, സാഹസിക വിനോദങ്ങൾ എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |