SignIn
Kerala Kaumudi Online
Friday, 29 March 2024 12.07 PM IST

എല്ലാ ജില്ലകളിലും ഓക്സിജൻ ബാങ്കുമായി ഡൽഹി

oxygen-bank

ന്യൂഡൽഹി: ഡൽഹിയിൽ എല്ലാ ജില്ലകളിലും ഓക്സിജൻ ബാങ്കുകൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിച്ചു. ഒരു ബാങ്കിൽ 200 ഓക്സിജൻ കോൺസൺട്രേറ്ററുകൾ ഉണ്ടാവും. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് മെഡിക്കൽ ഓക്സിജൻ ആവശ്യമായി വന്നാൽ ഉടൻ എത്തിച്ചു നൽകും. ഓക്സിജൻ കിട്ടാതെയുള്ള മരണമടക്കമുള്ള പ്രതിസന്ധി പരിഹരിക്കാനാണ് ഓക്സിജൻ ബാങ്കുകളെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരത്തിലെ ഓട്ടോറിക്ഷ, ഇ-റിക്ഷ, ടാക്സി, ഫട്ഫട് സേവ, ഇക്കോ ഫ്രണ്ട്ലി സേവ, ഗ്രാമീൺ സേവ, മാക്സി കാബ് തുടങ്ങിയവ ഓടിക്കുന്ന ബാഡ്ജുള്ള ഡ്രൈവർമാർക്ക് 5000 രൂപയുടെ സഹായധനം നൽകാനും സർക്കാർ തീരുമാനിച്ചു.

ഇന്നലെ ഡൽഹിയിൽ 6430 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രോഗികൾ 8506 പേരായിരുന്നു. പോസിറ്റിവിറ്റി നിരക്ക് 11.32 ശതമാനമായി കുറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, OXYGEN BANK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.