ഹൂസ്റ്റൺ: അമേരിക്കയിൽ 'ഇന്ത്യക്കായി' തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. അത്ഭുതപ്പെടേണ്ട. സംഭവം സത്യമാണ്.ടെക്സാസിലെ വീട്ടിൽ വളർത്തിയിരുന്നഇന്ത്യയെന്ന് വിളിപ്പേരുള്ള ബംഗാൾ കടുവയെയാണ് കാണാതായത്. സി.സി.ടി.വി ദൃശ്യങ്ങളിൽ കടുവ റോഡിലിറങ്ങിയതായി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. പിന്നീട് കടുവ എവിടെ പോയെന്ന് കണ്ടു പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.കടുവയുടെ ഉടമസ്ഥനായ 26 കാരനായ വിക്ടർ ഹ്യൂഗോ കുവീയാസ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലൈസൻസില്ലാതെയാണ് ഇയാൾ കടുവയെ സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. കടുവയെ കണ്ടു എന്ന് പറയുന്ന ധാരാളം ഫോൺ കോളുകൾ ലഭിച്ചെന്നും അതനുസരിച്ചുള്ള അന്വേഷണം ഉടൻ വിജയം കാണുമെന്നുമാണ് പ്രതീക്ഷയെന്നും ഹൂസ്റ്റൺ പോലീസ് കമാൻഡർ റോൺ ബോർസ പറഞ്ഞു. എന്തായാലും കടുവയെ കാണാതായത് മുതൽ പ്രദേശവാസികളെല്ലാം ഭീതിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |