കോട്ടയം: വീട്ടുമുറ്റത്ത് ലോക്ക് ചെയ്ത് വച്ചിരുന്ന 3.75 ലക്ഷം രൂപയുടെ ആഡംബര ബൈക്ക് മോഷണം പോയി. പൂവത്തുംമൂട് അരയിരത്ത് കിഴിമറ്റത്തിൽ സിദ്ധാർഥ് എസ്.നായരുടെ ബൈക്കാണ് രാത്രിയുടെ മറവിൽ കള്ളൻ കൊണ്ടുപോയത്. വീടിന്റെ മുറ്റത്ത് രണ്ട് ഓട്ടോറിക്ഷകളും അഞ്ച് ബൈക്കുകളും അവിടെ ഇരിപ്പുണ്ടായിരുന്നുവെങ്കിലും അവയൊന്നും നഷ്ടമായിട്ടില്ല. സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാരനാണ് സിദ്ധാർഥ്. ബൈക്കിന്റെ മുൻചക്രം പഞ്ചറായിരുന്നുവെന്നാണ് സിദ്ധാർഥ് പറയുന്നത്. ഓടിച്ചുകൊണ്ടു പോവാൻ സാധിക്കാത്ത ബൈക്ക് മിനി ലോറിയിലോ മറ്റോ കയറ്റിക്കൊണ്ടു പോയതെന്നാണ് സംശയിക്കുന്നത്. ഏറ്റുമാനൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |