ന്യൂഡൽഹി: ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യനായിരുന്ന സാഗർ കൊല്ലപ്പെട്ട കേസിൽ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിനെതിരെ ഡൽഹിയിലെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞയാഴ്ച സുശീലിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മേയ് നാലിന് ഛത്രസാൽ സ്റ്റേഡിയത്തിന്റെ പാർക്കിംഗ് സ്ഥലത്ത് വച്ചുണ്ടായ തർക്കത്തിലും തുർന്നുണ്ടായ അടിപിടിയിലുമാണ് സാഗർ കൊല്ലപ്പെട്ടത്. തുടർന്ന് മുങ്ങിയ സുശീലിനായ ഉത്തരാഖണ്ഡിലും ഡൽഹിയിലും ഹരിയാനയിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |