SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.15 PM IST

കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ ആരംഭിക്കുന്ന 10 കമ്മ്യൂണിറ്റി കിച്ചണിൽ ആദ്യത്തേത് മെഡിക്കൽ കോളേജിലെ നഗരസഭാ റെസ്റ്റ് ഹൗസിൽ ആരംഭിച്ചു.മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ,നിയുക്ത എം.എൽ.എ അഡ്വ.വി.കെ.പ്രശാന്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ എന്നിവർ പങ്കെടുത്തു. വരുന്ന 3 ദിവസങ്ങളിലായി അവശേഷിക്കുന്ന 9എണ്ണവും ആരംഭിക്കുമെന്ന് മേയർ അറിയിച്ചു. പ്രഭാതവാർത്ത വാട്സ് ആപ്പ് കൂട്ടായ്മ, അക്‌സോ എൻജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ അവശ്യ സാധനങ്ങൾ മേയർക്ക് കൈമാറി. പുനരധിവസിപ്പിച്ച യാചകർക്ക് കൊവിഡ് ടെസ്റ്റ് നടത്തി. പോസിറ്റീവായവരെ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റി.ഇവർക്കാവശ്യമായ വസ്ത്രങ്ങളും ആഹാരവും നഗരസഭ ഉറപ്പാക്കി. നിലവിൽ നഗരസഭ പരിധിയിലെ 14 ഡി.സി.സി/സി.എഫ്.എൽ.ടി.സി/സി.എസ്.എൽ.ടി.സികളിലായി 1279 കിടക്കകൾ ഉള്ളതിൽ 748 എണ്ണം ഉപയോഗിക്കുന്നുണ്ട്. 531 കിടക്കകൾ ഒഴിവുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.