SignIn
Kerala Kaumudi Online
Saturday, 20 April 2024 6.25 AM IST

പ്രമുഖ മാദ്ധ്യമപ്രവർത്തകൻ സുനിൽ ജെയിൻ അന്തരിച്ചു

sunil-jain

ന്യൂഡൽഹി: ഫിനാൻഷ്യൽ എക്സ്പ്രസ് മാനേജിംഗ് എഡിറ്ററും പ്രശസ്ത ബിസിനസ് ജേണലിസ്റ്റുമായ സുനിൽ ജെയിൻ (58) കൊവിഡ് ചികിത്സക്കിടെ മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു.

ഡൽഹി സ്കൂൾ ഒഫ് ഇക്കണോമിക്സ് പൂർവ വിദ്യാർത്ഥിയായ ജെയിൻ രാജ്യത്തെ സാമ്പത്തിക ലേഖകരിൽ പ്രമുഖനായിരുന്നു. 1991ൽ ഇന്ത്യ ടുഡേ മാഗസിനിലൂടെയാണ് മാദ്ധ്യമരംഗത്ത് എത്തുന്നത്.

പിന്നീട്, ഇന്ത്യൻ എക്സ്പ്രസിൽ ബിസിനസ് എഡിറ്ററായി. ബിസിനസ് സ്റ്റാൻഡേഡിലും ജോലി ചെയ്തു. 2010ൽ ഇന്ത്യൻ എക്സ്പ്രസിലേക്ക് മടങ്ങി. പ്രമുഖ മാദ്ധ്യമപ്രവർത്തകനും ടൈംസ് ഒഫ് ഇന്ത്യ മുൻ എഡിറ്ററുമായ ഗിരിലാൽ ജെയിൻ പിതാവാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SUNIL JAIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.