ചവറ : ചവറ നിയോജകമണ്ഡലത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന കൊവിഡ് രോഗികളുടെ വീടുകളിലേക്ക് ഭക്ഷണവും മറ്റുസഹായവും എത്തിക്കാൻ 'കെയർ ചവറ' പദ്ധതി ആരംഭിച്ചു. നിയുക്ത എം.എൽ.എ ഡോ. സുജിത് വിജയൻപിള്ളയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പദ്ധതി തുടങ്ങിയത്. കെയർ ചവറ പദ്ധതിയിലേക്ക് ചവറ ഷിഫാ മെഡിക്കൽ സെന്ററിലെ ഡോ. റിയാസ് അഹമ്മദ് ഭക്ഷ്യക്കിറ്റുകൾ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രതീഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശശിധരൻപിള്ള, സുരേഷ് ബാബു, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ, ജോയിന്റ് സെക്രട്ടറി ലോയിഡ് തുടങ്ങിയവർ പങ്കെടുത്തു. നിരവധി സംഘടനകളും വ്യക്തികളും ഈ പദ്ധതിയിലേക്ക് സഹായങ്ങളെത്തിക്കാൻ സന്നദ്ധത അറിയിച്ചതായി നിയുക്ത എം.എൽ.എ ഡോ. സുജിത് വിജയൻപിള്ള അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |